എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 3, 2018

എട്ടു മാസം ഗര്‍ഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: എട്ടു മാസം ഗർഭിണിയായ ഇരുപതുകാരിയെ എട്ടു പേർ ചേർന്ന് ബലാൽത്സംഗം ചെയ്തതായി പരാതി.ഭർത്താവിനെ കാറിനുള്ളിൽ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ഹോട്ടലുടമയായ ഭർത്താവിനൊപ്പം ബിസിനസ് ആവശ്യത്തിന് ടസ്ഗാവിൽ എത്തിയതായിരുന്നു യുവതി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഹോട്ടൽജോലിക്കാർക്കായുള്ള അന്വേഷണത്തിലായിരുന്ന ഇവരെ ജോലിക്കാരെ പരിചയമുണ്ടെന്ന് കാട്ടിപ്രതികളിൽ ഒരാളായ മുകുന്ദ് മാനേ വിളിച്ച് വരുത്തുകയായിരുന്നു. മുകുന്ദ് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ ഇരുവരേയും എട്ടുപേരും ചേർന്ന് ആക്രമിക്കുകയും പണവും സ്വർണാഭരണങ്ങളും കവരുകയും ചെയ്തു. പിന്നീട് ഭർത്താവിനെ കാറിനുള്ളിൽ കെട്ടിയിട്ട ശേഷംയുവതിയെ കൂട്ടബലാൽത്സംഗം ചെയ്തു. യുവതിയും ഭർത്താവും പിന്നീട് ടസ്ഗാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയിൽ യുവതി നാലു പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായാണ് വിവരം. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ പോലീസിനോട് കേസിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2vwUdb4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages