പ്രളയവും തിരക്കും മുതലാക്കി വിമാനയാത്രക്കാരെ കൊള്ളയടിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

പ്രളയവും തിരക്കും മുതലാക്കി വിമാനയാത്രക്കാരെ കൊള്ളയടിക്കുന്നു

നെടുമ്പാശ്ശേരി: പ്രളയവും അവധിക്കാലം കഴിഞ്ഞ്ഗൾഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കും മുതലാക്കി വിമാനക്കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടി. ഗൾഫിലേക്കുള്ള ടിക്കറ്റ്നിരക്ക്ഏഴിരട്ടിയിൽ അധികമായിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചതും നിരക്ക്കൂടാൻ കാരണമായി. പ്രളയത്തിൽ വീടും മറ്റും നശിച്ചതറിഞ്ഞ്്് നിരവധി പേർ വിദേശത്തുനിന്ന് നാട്ടിലെത്തിയിരുന്നു. ഇവരെല്ലാം മടങ്ങുന്നതും വിമാനക്കൊള്ളയ്ക്ക് കാരണമായി. പ്രളയത്തിൽ കുടുങ്ങിയ പലരും യാത്ര മാറ്റിവയ്ക്കുകയും ചെയ്തു. പല വിമാനങ്ങളിലും അടുത്ത ദിവസങ്ങളിൽ ടിക്കറ്റ്് കിട്ടാത്ത അവസ്ഥയാണ്. അവധിക്ക്നാട്ടിലെത്തിയ ഗൾഫ് മലയാളികൾ ബക്രീദും ഓണവും ആഘോഷിച്ച്മടങ്ങാൻ തയ്യാറെടുത്താണ് ടിക്കറ്റെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ബക്രീദും ഓണവും കഴിഞ്ഞതോടെ ഗൾഫിലേക്ക് യാത്രക്കാർ കൂട്ടമായി പോകാൻ തുടങ്ങി. ഗൾഫിലേക്ക് 40,000 രൂപയിൽ താഴെ നിരക്കിൽ ടിക്കറ്റ് കിട്ടാനില്ല. വെള്ളിയാഴ്ച കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ഭൂരിഭാഗം വിമാനങ്ങളിലും ടിക്കറ്റില്ല. വെള്ളിയാഴ്ചത്തെ ഫ്ളൈ ദുബായ് വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകണമെങ്കിൽ 58,000 രൂപ നൽകണം. ചെലവ് കുറഞ്ഞ വിമാന സർവീസായ എയർ ഇന്ത്യ എക്സപ്രസ് വരെ നിരക്ക്്് കുത്തനെ കൂട്ടിയിരിക്കുകയാണ്. സെപ്റ്റംബർ രണ്ടിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-ദുബായ് നിരക്ക്്് 41,000 രൂപയാണ്. ദുബായിലേക്കും ഷാർജയിലേക്കുമുള്ള കുറഞ്ഞ നിരക്ക്്് 40,000 രൂപയാണ്. കുവൈറ്റിലേക്ക് 46,000 രൂപയാണ് ചില ദിവസങ്ങളിൽ. ഗൾഫിൽ സ്കൂൾ അടച്ചതിനാൽ ജൂലായിൽ മലയാളികൾ കുടുംബവുമായി നാട്ടിലേക്ക് പോന്നു. സാധാരണ സെപ്റ്റംബർ ആദ്യ വാരമാണ് ഗൾഫിൽ സ്കൂൾ തുറക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളിൽ ദുബായിലേക്ക് 5,000 രൂപയ്ക്ക്ടിക്കറ്റ്കിട്ടും. ഈ സ്ഥാനത്താണ് ഇപ്പോൾ 40,000 രൂപയിലധികം നൽകേണ്ടിവരുന്നത്. കാനഡയിലെത്താൻ രണ്ട് ലക്ഷം കാനഡയിലേക്കുള്ള ടിക്കറ്റ്നിരക്കും കുത്തനെ കൂടി. കൊച്ചിയിൽ നിന്ന് കാനഡയിലേക്ക്രണ്ടു ലക്ഷത്തിലധികം രൂപ നൽകണം. സാധാരണ 32,000 രൂപയ്ക്ക്കിട്ടുന്ന ടിക്കറ്റാണിത്. കാനഡയിലേക്ക് വിദ്യാർഥികൾ കൂട്ടമായി പോകുന്ന സമയമാണിത്. ഈ തിരക്ക് മുതലാക്കുകയാണിപ്പോൾ. കൊച്ചിയിൽ നിന്ന് കാനഡയിലേക്ക് നേരിട്ട്സർവീസില്ല. എങ്കിലും കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്ന വിദേശ വിമാനകമ്പനികൾ കാനഡയിലേക്കുള്ള യാത്രക്കാരെ ഗൾഫ് വഴിയും മറ്റും എത്തിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുമുള്ള നിരക്ക്കൂടുതലായതിനാൽ കാനഡയിലേക്കുള്ള യാത്രക്കാരിൽ ചിലർ ബെംഗളൂരു വഴിയും മറ്റും പോകുന്നുണ്ട്. അവിടെ നിന്ന് പോകുന്നതിനുള്ള ടിക്കറ്റ് നിരക്ക്1.40 ലക്ഷം രൂപയാണ്. സ്റ്റുഡന്റ്സ് വിസയിൽ നിരവധി പർ കാനഡയിലേക്ക് പോകുന്നുണ്ട്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഇപ്പോൾ തിരക്കുള്ള സമയമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2LICNhw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages