ചെന്നൈ: മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ വേർപാടിൽ തമിഴ്നാട് സർക്കാർ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബുധനാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളും ബുധനാഴ്ച പ്രവർത്തിക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സ്കൂളുകളും കോളേജുകളും അടക്കമുള്ളവ ബുധനാഴ്ച പ്രവർത്തിക്കില്ല. തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് കർണാടക റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ വ്യക്തമാക്കി. മോട്ടോർ വാഹന പണിമുടക്ക് കഴിഞ്ഞാലും തമിഴ്നാട്ടിലേക്കുള്ള ബസ് സർവീസുകൾ തത്കാലം നടത്തില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ മദ്യഷോപ്പുകൾ പൂട്ടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ തീയേറ്ററുകളും ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയും അടച്ചിടും. ടിക്കറ്റ് നിരക്ക് തിരിച്ചുനൽകുമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. കലൈഞ്ജറുടെ മൃതദേഹം സംസ്കരിക്കുന്നതുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് തമിഴ്നാട് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി വൃത്തങ്ങൾ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2OLpSOG
via
IFTTT
No comments:
Post a Comment