റോഡരികിൽനിന്ന എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് മർദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

റോഡരികിൽനിന്ന എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് മർദിച്ചു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിൽ എൻജിനീയറിങ് വിദ്യാർഥിയെ എസ്.െഎ. മർദിച്ചു. പോലീസ് ഉദ്യോഗസ്ഥൻ വിദ്യാർഥിയെ കരണത്തടിക്കുന്നതും തള്ളി ജീപ്പിലിടുന്നതും തൊട്ടടുത്ത കടയിലെ സി.സി.ടി.വി.യിൽ പതിഞ്ഞു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി. എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥി അഖിൽ കൃഷ്ണനാണ് മർദനമേറ്റത്. വിദ്യാർഥി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതിനൽകിയതായി അഖിൽ പറഞ്ഞു.കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുന്നിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബൈക്കിനുസമീപംനിന്ന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് കരുനാഗപ്പള്ളി സ്റ്റേഷനിലെ പോലീസുകാർ എത്തിയത്. ബൈക്ക് ആരുടേതാണെന്ന് അന്വേഷിച്ച് പോലീസ് ഇവരെ ചോദ്യംചെയ്തു. എസ്.െഎ. മോശമായ ഭാഷയിൽ സംസാരിച്ചതിനെ ചോദ്യംചെയ്ത തന്നെ എസ്.െഎ. ശ്യാം പൊടുന്നനെ മർദിക്കുകയായിരുന്നെന്ന് അഖിൽ കൃഷ്ണൻ പറയുന്നു. തുടർന്ന് ജീപ്പിൽ കയറ്റുകയും ജീപ്പിലും സ്റ്റേഷനിലും വെച്ച്‌ മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് സുഹൃത്തുക്കൾ എത്തിയപ്പോൾ നൂറുരൂപ പിഴയടപ്പിച്ച് വിട്ടയച്ചു.എന്നാൽ ബസ് സ്റ്റാൻഡിനുസമീപം പൂവാലശല്യം കൂടുതലായതിനാൽ ഇവിടം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് എ.സി.പി. പറഞ്ഞു. ബൈക്ക് ആരുടേതാണെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടി പറഞ്ഞതിനാലാണ് വിദ്യാർഥിയെ ജീപ്പിൽക്കയറ്റി കൊണ്ടുവന്നതെന്നും എ.സി.പി. പറഞ്ഞു. പിന്നീട് വിട്ടയച്ചതായും പോലീസ് പറഞ്ഞു.സംഭവത്തിൽ കൊല്ലം സിറ്റി പോലീസ് കമ്മിഷണറോട് സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ െജറോം റിപ്പോർട്ട് തേടി.


from mathrubhumi.latestnews.rssfeed https://ift.tt/2MroPlk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages