ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവാദ ആര്‍മി മേജര്‍ ലീതുള്‍ ഗോഗോയിക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി. ജോലി സമയത്ത് കശ്മീരി യുവതിക്കൊപ്പം ഇയാളെ ഹോട്ടല്‍ മുറിയില്‍ നിന്ന് പിടികൂടിയിരുന്നു. ഈ സംഭവത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടി സ്വീകരിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിലാണ് ഇയാളെ ഹോട്ടലില്‍ നിന്ന് യുവതിക്കൊപ്പം കശ്മീര്‍ പോലീസ് പിടികൂടിയത്.
സംഭവത്തില്‍ ഗോഗോയിക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി ആര്‍മി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വിവാദ സംഭവത്തില്‍ ഗോഗോയി കുറ്റക്കാരനാണെന്ന് സൈന്യം കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തി കണ്ടെത്തിയിരുന്നു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഗോഗോയിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ കരസേന മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
കശ്മീരി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച് മനുഷ്യ കവചമാക്കിയ വിവാദ ഉദ്യോഗസ്ഥനാണ് ഗോഗോയി. കശ്മീരിലെ കല്ലേറുകാരെ തടയാനെന്ന പേരില്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിവച്ച നടപടി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സംഭവമാണ്.
from mangalam.com https://ift.tt/2ogxzAh
via IFTTT
No comments:
Post a Comment