തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിരവധി നാശനഷ്ടങ്ങളാണ് കേരളത്തിനുണ്ടായത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി.
രാജ്ഭവനില്‍ വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000 രൂപയുടെ ചെക്ക് കൈമാറിയത്. പ്രളയം ബാദിച്ചസമയത്തുതന്നെ ഗവര്‍ണര്‍ 1,00,000 രൂപ സംഭാവന നല്‍കീരുന്നു. ബാക്കി തുകയാണ് ഇന്ന് നല്‍കിയത്.
സംസ്ഥാനത്തെ ഉന്നതപദവികള്‍ വഹിക്കുന്നവര്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനുതുല്യമായ തുക സംഭാവന ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കുടാതെ ചീഫ് സെക്രട്ടറി ടോം ജോസഫ് ഐ.എ.എസ് പുനരുധിവാസപ്രവര്‍ത്തനങ്ങളുടെ ജില്ല തിരിച്ചുള്ള പുരോഗതി ഗവര്‍ണറെ ധരിപ്പിക്കുകയും ചെയ്തു. യു.എ.ഇ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് സഹായവാഗ്ദാനം ലഭിച്ചാല്‍ അത് സ്വീകരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോടഭ്യര്‍ത്ഥിച്ചു.
from mangalam.com https://ift.tt/2Lu0Alt
via IFTTT
No comments:
Post a Comment