ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ഭര്‍ത്താവ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ഭര്‍ത്താവ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു

കനൗജ്(ഉത്തർപ്രദേശ്): ഗർഭിണിയായ ഭാര്യയുടെ ചികിത്സക്ക് പണമില്ലാത്തതിനാൽ ഭർത്താവ് നാല് വയസ്സുള്ളകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ കനൗജിലാണ് നാടിനെ നടുക്കിയ സംഭവം. അർവിന്ദ് ബഞ്ചാര എന്നയാളുടെ ഏഴ്മാസം ഗർഭിണിയായ ഭാര്യ സുഖ്ദേവിയെ ഗർഭസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അർവിന്ദിന്റെ കയ്യിൽ പണമില്ലായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ തന്റെ കുഞ്ഞിനെ 25000 രൂപക്ക് വിൽക്കാൻ ശ്രമിച്ചത്. നാല് വയസ്സുള്ള കുഞ്ഞിന് പുറമെ ഒരു വയസ്സുള്ള മറ്റൊരു കുഞ്ഞും ഇവർക്കുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്നും ഭാര്യയുടെ ചികിത്സക്കായി രക്തം ആവശ്യമാണെന്ന് പറഞ്ഞു. രക്തം എത്തിച്ചില്ലെങ്കിൽ ഭാര്യ മരിക്കും എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. എന്റെ കയ്യിൽ പണമില്ലാത്തതിനാൽ എനിക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. അതിനാൽ ഞാൻ എന്റെ മകളെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു- അർവിന്ദ് പോലീസിനോട് പറഞ്ഞു. വിവരം അറിഞ്ഞ പോലീസ് കുട്ടിയെ വിൽക്കുന്നതിൽ നിന്നും ഇവരെ തടയുകയും സുഖ്ദേവിയുടെ ചികിത്സക്ക് ആവശ്യമായ പണം നൽകുകയും ചെയ്തു. ഇവരുടെ ചികിത്സക്ക് ആവശ്യമായ രക്തവും പോലീസ് തന്നെ എത്തിച്ച് നൽകി. content highlights:Man Tries To Sell Daughter For Wifes Treatment


from mathrubhumi.latestnews.rssfeed https://ift.tt/2BYwDdL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages