ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 71ലേയ്ക്ക് താഴ്ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 71ലേയ്ക്ക് താഴ്ന്നു

മുബൈ: രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞ് ഡോളറിനെതിരെ 71 നിലവാരത്തിലെത്തി. രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്. തുടർന്ന് 71 നിലവാരത്തിലെത്തുകയുംചെയ്തു. കഴിഞ്ഞദിവസമാകട്ടെ 70.74 നിലാവാരത്തിലാണ് ക്ലോസ് ചെയ്തത്. ജിഡിപി നിരക്കുകൾ സർക്കാർ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവർഷം ജൂൺ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച് ഈവർഷം ജൂണിൽ അവസാനിച്ച പാദത്തിൽ 7.6 ശതമാനത്തിൽ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വർധിച്ചതുമാണ് രാജ്യത്തെ കറൻസിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂർച്ഛിച്ചതുകാരണം ചൈനയുടെ യുവാൻ ഉൾപ്പടെയുള്ള ഏഷ്യൻ കറൻസികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഐടി, ഫാർമ കമ്പനികൾക്ക് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികൾക്ക് ദോഷം ചെയ്യും. ഇറക്കുമതിചെലവ് കൂടുകയും ചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/2N0zpDH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages