ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ അഴിമതിയാരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കെതിരെ അഴിമതിയാരോപണം

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതനാഹ്യുവിനെതിരെ അഴിമതി ആരോപണം.ടെൽ അവീവ് മജിസ്ട്രേറ്റ് കോടതിയിൽ പ്രധാനമന്ത്രി കൂടി ഉൾപ്പെടുന്ന കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് സാറയ്ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചത്. ഇതുൾപ്പെടെ നിരവധി കൈക്കൂലി കേസുകളിൽ നെതന്യാഹു പ്രതിപ്പട്ടികയിലുണ്ട്. അതിനിടെയാണ് ഇപ്പോൾ സാറയ്ക്കെതിരെയും ആരോപണം ഉയർന്നു വന്നത്. വാർത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനിയായ ബെസക്കിനെ വഴിവിട്ടു സഹായിച്ചുവെന്നതാണ് നെതന്യാഹുവിനെതിരെയുള്ള കേസ്. ബെസക്കിന്റെ ഉടമ ഷോൽ എലോവിച്ച് നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ്. എലോവിച്ചിന്റെ വാർത്താചാനലായ വലാ ന്യൂസ് തിരഞ്ഞെടുപ്പ് കാലത്ത് നെതന്യാഹുവിനും പത്നിക്കും വലിയ കവറേജ് നൽകിയിരുന്നു. നെതന്യാഹുവിനെതിരെ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഫെബ്രുവരിയിൽ പോലീസ് കോടതിയെ അറിയിച്ചിരുന്നു. കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് നെതന്യാഹുവിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ. പ്രധാനമന്ത്രിക്കെതിയെയുള്ള കേസുകളിൽ അന്വേഷണം തുടരണോ പിൻവലിക്കണോ എന്നത് അറ്റോർണി ജനറൽ അവിച്ചായ് മണ്ടേൽബ്ലിറ്റിന്റെ തീരുമാനത്തിൽ നിക്ഷിപ്തമാണ്. സാറയുടെ അഭിഭാഷകർ ഇവർക്കെതിരെയുള്ള ആരോപണം കോടതിയിൽ നിഷേധിച്ചു. സാറ കോഴക്കേസിൽ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2wC6xHq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages