എംഎല്‍എമാര്‍ സഭയില്‍ പറഞ്ഞതിനെക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ടതില്ല- കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

എംഎല്‍എമാര്‍ സഭയില്‍ പറഞ്ഞതിനെക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ടതില്ല- കാനം

കൊച്ചി: നിയമസഭയിൽ ആരെങ്കിലുമൊക്കെ പറയുന്നതിനെക്കുറിച്ച് ഒരു രാഷ്ട്രീയ പാർട്ടി പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രളയക്കെടുതി ചർച്ച ചെയ്യാൻ കൂടിയ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എസ്. രാജേന്ദ്രൻ നടത്തിയ പരാമർശങ്ങളെക്കുറിച്ചുള്ളമാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഓരോ പാർട്ടിയും ഓരോ എംഎൽഎയും അവർക്ക് തോന്നുന്ന കാര്യങ്ങളാണ് പറയുക. അതിനെക്കുറിച്ച് പുറത്ത് പറയേണ്ട കാര്യമില്ല. സഭയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം ചോദ്യങ്ങൾക്ക് കാരണമെന്നും കാനം രാജേന്ദ്രൻ വിമർശിച്ചു. മൂന്നാർ ദൗത്യം തുടരേണ്ടതായിരുന്നു എന്ന് പറഞ്ഞ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെ സിപിഎം പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ അഭിപ്രായം സഭയിൽ പറഞ്ഞുകഴിഞ്ഞതാണല്ലോ എന്നും അതിനെന്തിനാണ് ഇനിയും പിന്തുണ എന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. content highlights: Kanam Rajendran, CPI, Kerala Flood, Kerala Assembly, S.Rajendran MLA


from mathrubhumi.latestnews.rssfeed https://ift.tt/2MGnY4I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages