പത്തനംതിട്ട: പത്തനംതിട്ടയിലും തൃശൂരിലെ ചാലക്കുടിയിലും ഹെലികോപ്ടർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളിൽ നിരവധിപ്പേരാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്.റാന്നി മുതൽ ചെങ്ങന്നൂർ വരെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. വീടുകളുടെ രണ്ടാം നിലകളിലുംവെള്ളം കയറി. റാന്നിയിൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം തുടങ്ങി. മറ്റ് സ്ഥലങ്ങളിൽ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. എന്നാൽ ബോട്ടുവഴിയുള്ള രക്ഷാ പ്രവർത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. കൺട്രോൾ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യർത്ഥിച്ചുള്ള ഫോൺ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോൺ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്. ചുരുങ്ങിയ ബോട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ രക്ഷാ പ്രവർത്തകർ നേരിടുന്നത്. ഹെലികോപ്ടറുകളുടെ സാന്നിദ്ധ്യം സഹായകരമാണെങ്കിലും എല്ലാ ഭാഗത്തേക്കും ഇത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നേവിയുടെ സഹായം കൂടെ വേണമെന്നാണ് രക്ഷാപ്രവർത്തകർ ആവശ്യപ്പെടുന്നത്. ഇന്നലെമുതൽ പത്തനംതിട്ടയിൽ അതിശക്തമായ മഴ തുടരുകയാണ്. പമ്പ ഉൾപ്പടെയുള്ള നദികൾ കരകവിഞ്ഞൊഴുകകയാണ്. നാളെ വരെ ഈ മഴ തുടരുമെന്നാണ് അറിയിപ്പ്. #KeralaFloodRelief@IAF_MCC helicopter Mi17V5 going to airborne to rescue 35 people stranded at #Ayiroor in #Pathanamthitta dist. Mi17V5 will winch the people stranded on the terrace of a building and will safely transport them to Air Force Station Trivandrum.@SpokespersonMoD pic.twitter.com/9Jr2LYv8gX — PRO Defence Trivandrum (@DefencePROTvm) August 15, 2018
from mathrubhumi.latestnews.rssfeed https://ift.tt/2Mhe3SN
via
IFTTT
No comments:
Post a Comment