പ്രളയദുരിതത്തിലാണ് കേരളം. നിൽക്കാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ. വെള്ളപ്പൊക്കത്തിൽ പലയിടങ്ങളിലും ആളുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. അടിയന്തിര ഘട്ടമാണിത്. സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യേണ്ട നിമിഷങ്ങൾ. വെള്ളപ്പൊക്കമുള്ളയിടങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. ടോർച്ച്, ലൈറ്റർ, ലഘു ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം,മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ കയ്യിൽ കരുതുക. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ ഭീഷണിയുള്ളയിടങ്ങളിലുള്ളവർ ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പുറംലോകവുമായുള്ള ബന്ധം മുറിയാതിരിക്കുക പുറം ലോകവുമായുള്ള ആശയവിനിമയം മുറിയാതെ സൂക്ഷിക്കുക. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ തുടങ്ങിയ അത്യാവശ്യ ഫോൺ നമ്പറുകളെല്ലാം എഴുതി കയ്യിൽ സൂക്ഷിക്കുക. ഫോണുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ലാന്റ്ലൈൻ ഫോണുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് പരമാവധി ഉപയോഗിക്കുക. മൊബൈൽ ഫോണുകൾ ഓഫ് ആക്കിവെക്കുക. വൈദ്യുതി ഉണ്ടെങ്കിൽ ഫോണുകളെല്ലാം ചാർജ് ചെയ്തുവെക്കുക ലാന്റ്ലൈൻ ബന്ധം ഇല്ലെങ്കിൽ മാത്രം മൊബൈൽ ഫോണുകൾ ഉപയോഗിക്കാം, പക്ഷെ ശ്രദ്ധിക്കണം കഴിയുന്നതും സ്മാർട്ഫോണുകൾ ഒഴിവാക്കി ചെറിയ ഫോണുകൾ ഉപയോഗിക്കുക. അത് ഏറെ നേരം ചാർജ് നിൽക്കാൻ സഹായിക്കും ഒന്നിൽ കൂടുതൽ ഫോണുകൾ ഉണ്ടെങ്കിൽ ഒരു സമയം ഒരു ഫോൺമാത്രം ഉപയോഗിക്കുക. ചാർജ് തീരുന്ന മുറയ്ക്ക് മറ്റുള്ളവ ഉപയോഗിക്കാം. ഇന്റർനെറ്റ് ഓൺ അക്കാതെ പരമാവധി എസ്എംഎസ് വഴി സന്ദേശങ്ങൾ കൈമാറുക. സ്മാർട്ഫോണുകളുള്ളവർ നിങ്ങൾ നിൽക്കുന്നയിടത്തിന്റെ ലൊക്കേഷൻ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെക്കുക, ഒപ്പം സഹായം അഭ്യർത്ഥിക്കുക. വാട്സ്ആപ്പ് ലൊക്കേഷൻ വാട്സ്ആപ്പ് വഴി ഷെയർ ചെയ്യുന്നത് കൂടുതൽ എളുപ്പമാണ്. വാട്സ്ആപ്പ് ചാറ്റ് തുറന്ന് അതിലെ അറ്റാച്ച് ബട്ടൺ അമർത്തുക, അതിൽ ലൊക്കേഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് send your current location ഓപ്ഷൻ തിരഞ്ഞെടുക്കുക ലൈവ് ലൊക്കേഷൻ അയക്കാതിരിക്കുക, കാരണം അത് കൂടുതൽ ചാർജ് നഷ്ടത്തിനിടയാക്കും. ഗൂഗിൾ മാപ്പിൽ നിന്ന്ലിങ്ക് കോപ്പി ചെയ്യാം ഗൂഗിൾ മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ സ്പോട്ട് ചെയ്യുക മാപ്പിൽ നിങ്ങളുടെ ലൊക്കേഷൻ അടയാളപ്പെടുത്തിയ നീല നിറത്തിലുള്ള അടയാളത്തിൽ തൊടുക അപ്പോൾ തുറന്നുവരുന്ന ഓപ്ഷനുകളിൽ ഷെയർ യുവർ ലൊക്കേഷൻ തിരഞ്ഞെടുക്കുക ശേഷം വരുന്ന വിൻഡോയിൽ കോപ്പി റ്റു ക്ലിപ്പ് ബോർഡ് എന്ന ബട്ടൻ തിരഞ്ഞെടുത്ത് ലൊക്കേഷൻ ലിങ്ക് കോപ്പി ചെയ്യുക അതിന് ശേഷം വാട്സ്ആപ്പ് വഴിയോ എസ്എംഎസ് ആയോ നിങ്ങളുടെ ലൊക്കേഷൻ മറ്റുള്ളവരെ അറിയിക്കാം. ലിങ്കിനൊപ്പം നിങ്ങളുടെ അവസ്ഥയെന്താണെന്നും അറിയിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2vLpacs
via
IFTTT
No comments:
Post a Comment