ആലപ്പുഴ: കുത്തിയൊഴുകി എത്തിയ മഹാപ്രളയത്തില്‍ കേരളം ഒന്നടങ്കം വിറങ്ങലിച്ചു. ഇപ്പോഴും പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെതുടരുകയാണ്. ഓണം ഒക്കെ പലര്‍ക്കും ക്യാമ്പുകളില്‍ തന്നെയാണ്. ഇപ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം കെട്ടിയിട്ട് കാവലിരിക്കേണ്ടി വന്ന ഒരു വീട്ടമ്മയുടെ വാര്‍ത്തയാണ് ഏവരെയും ഈറനണിയിക്കുന്നത്.
പ്രളയത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഒലിച്ച് പോകാതിരിക്കാന്‍ കെട്ടിയിട്ട ശേഷം ഭാര്യ രണ്ട് ദിവസം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാവലിരുന്നു. മരണം സംഭവിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇവരെ വീട്ടില്‍ നിന്നും രക്ഷിക്കാനായത്. പാണ്ടനാടാണ് സംഭവം ഉണ്ടായത്.
പാണ്ടനാടുള്ള എബ്രഹാം എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കെട്ടിയിട്ട് ഭാര്യയും ബന്ധുവായ സ്ത്രീയും രണ്ട് ദിവസാണ് കാവലിരുന്നത്. എബ്രഹാമിന്റെ വീടും പ്രളയത്തില്‍ മുങ്ങിയിരുന്നു. ഇതോടെ വീടിനടുത്ത് താമസിക്കുന്ന സഹോദരന്റെ ഭാര്യയും എബ്രഹാമിന്റെ വീട്ടിലെത്തി. ഇവര്‍ സുരക്ഷിതമായി രണ്ടാം നിലയിലെത്തി. എന്നാല്‍ ഇതിനിടെ എബ്രഹാം വീടിന്റെ താഴേക്ക് ഇറങ്ങിയതോട് കാല്‍ വഴുതി വീണ് തലയിടിച്ച് മരിക്കുകയായിരുന്നു. ഭാര്യയും ബന്ധുവായ സ്ത്രീയും ബഹളം വെച്ച് കരഞ്ഞിട്ടും ആരും എത്തിയില്ല. പ്രളയജലത്തിന്റെ ഒഴുക്ക് ശക്തമായതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം കെട്ടിയിടുകയായിരുന്നു.
from mangalam.com https://ift.tt/2NjTjGJ
via IFTTT
No comments:
Post a Comment