ജക്കാര്‍ത്ത: 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ എല്ലാ കണ്ണുകളും ഇനി ട്രാക്കിലേക്ക്. പുതിയ വേഗവും പുതിയ ദൂരവും, പുതിയ ഉയരവും കുറിയ്ക്കാന്‍ ജക്കാര്‍ത്തയുടെ മണ്ണില്‍ ഏഷ്യന്‍ പോരാട്ടം ഏഴാം ദിനത്തില്‍ തുടങ്ങും. പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
ഗെയിംസ് ഇനങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ഇന്ത്യയ്ക്ക് ട്രാക്കിനത്തില്‍ പ്രതീക്ഷയുടെ ഭാരവുമായാണ് കുതിപ്പിനൊരുങ്ങുന്നത്. അത്‌ലറ്റിക്‌സിലെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ചൈനയ്ക്കും ജപ്പാനും പിന്നില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ മെഡല്‍ വാരുമെന്ന പ്രതീക്ഷയിലാണ്.
400 മീറ്റര്‍ ഹീറ്റ്‌സില്‍ വൈ. മുഹമ്മദ് അനസ് ഇന്നിറങ്ങും. ഈ ഇനത്തില്‍ സെമി ഫൈനലും ഇന്നു തന്നെ നടക്കും. 400 മീറ്ററില്‍ മലയാളി താരം അനസും ആരോഗ്യ രാജീവും സെമിഫൈനലില്‍ പ്രവേശിച്ചു. ഹൈജംപില്‍ ചേതന്‍ ബാലസുബ്രഹ്മണ്യ ഫൈനലിലേക്ക് യോഗ്യത നേടി. 400 നു പുറമെ 4-400 മീറ്റര്‍ റിലേയിലും മിക്‌സഡ് റിലേയിലും അനസ് മത്സരിക്കുന്നുണ്ട്. 800 ലും 1500 ലും ജിന്‍സണ്‍ ജോണ്‍സനിലാണു പ്രതീക്ഷ. വനിതാ 1500 മീറ്ററില്‍ പി.യു ചിത്രയ്ക്ക് ശക്തരായ എതിരാളികളുണ്ട്. 400 മീറ്റര്‍ ഹര്‍ജില്‍സില്‍ ആര്‍. അനുവും ലോങ്ജംപില്‍ എം ശ്രീശങ്കറും ട്രിപ്പിള്‍ ജംപില്‍ എ.വി രാകേഷ് ബാബുവും വനിതാ ലോങ്ജംപില്‍ നയന ജെയിംസും മത്സരിക്കാനുണ്ടാകും. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രാ ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയാണ്.
കഴിഞ്ഞ തവണ രണ്ടു സ്വര്‍ണ്ണവും മൂന്നു വെള്ളിയുമുള്‍പ്പെടെ 12 മെഡലുകളാണ് രാജ്യം നേടിയത്. ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടന്നപ്പോള്‍ ആറു സ്വര്‍ണ്ണവും, അഞ്ച് വെള്ളിയും, 14 വെങ്കലവും ഉള്‍പ്പെടെ 25 മെഡലുകളുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം.
Japan's Inoue Hiroto's triumphant effort won a him a Gold medal, with a time mark of 2:18:22! Followed by Elhassan Elabbassi (BRN) with Silver, and Duo Bujie (CHN) with Bronze. #AsianGames2018 #EnergyOfAsia 📷 INASGOC/ANTARA pic.twitter.com/yNJHOx3gfs— Asian Games 2018 (@asiangames2018) August 25, 2018
from mangalam.com https://ift.tt/2MtJ4Db
via IFTTT
No comments:
Post a Comment