കാലുവേദന; ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

കാലുവേദന; ടിന്റു ലൂക്ക ഏഷ്യന്‍ ഗെയിംസിനില്ല

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ നിലവിലെ വെള്ളിമെഡൽ ജേതാവായ മലയാളി താരവും പി.ടി. ഉഷയുടെ ശിഷ്യയുമായ ടിന്റു ലൂക്ക ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനില്ല. ശനിയാഴ്ച ഇൻഡൊനീഷ്യയിൽ തുടങ്ങുന്ന ഏഷ്യൻ ഗെയിംസിനുള്ള ട്രയൽസിൽനിന്ന് തിങ്കളാഴ്ച ടിന്റു ലൂക്ക പിൻമാറി. ബുധനാഴ്ച തിരുവനന്തപുരത്താണ് ട്രയൽസ് നടക്കേണ്ടിയിരുന്നത്. കാലുവേദന കാരണമാണ് ടിന്റു പിൻമാറുന്നതെന്ന് പരിശീലകയായ പി.ടി. ഉഷ വ്യക്തമാക്കി. 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഒരു മിനിറ്റ് 59.19 സെക്കൻഡിൽ 800 മീറ്റർ ഓട്ടം പൂർത്തിയാക്കി വെള്ളി നേടിയിരുന്നു. അന്ന് 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും ടിന്റു അംഗമായിരുന്നു. 800 മീറ്ററിൽ നിലവിൽ ദേശീയ റെക്കോഡിന് ഉടമയാണ്. ഈ വർഷം പ്രധാന മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് പ്രത്യേക ട്രയൽസിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ, മത്സരത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ചു. Content Highlights: Tintu Luka pulls out of confirmatory trials out of Asian Games


from mathrubhumi.latestnews.rssfeed https://ift.tt/2nBSVYT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages