മ്യൂണിക്ക്: ജർമ്മൻ സൂപ്പർ കപ്പ് കിരീടം ബയറൺ മ്യൂണിക്കിന്. ഫ്രാങ്ക്ഫുർടിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്താണ് ബയറൺ തുടർച്ചയായ മൂന്നാം തവണയും സൂപ്പർ കപ്പ് കിരീടം നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീം കൂടിയാണ് ബയറൺ. പോളിഷ് സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്കാണ് ബയറൺ മ്യൂണിക്കിന് കിരീടം സമ്മാനിച്ചത്. 21, 26, 54 മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. കിങ്സ്ലി കോമാൻ (63), തിയാഗോ അൽക്കന്താര (85) എന്നിവർ ഓരോ ഗോളും സ്കോർ ചെയ്തു. ബയറണിനായി ലെവൻഡോവ്സ്കി ഒമ്പതാം ഹാട്രികും പൂർത്തിയാക്കി. ജർമൻ കപ്പിലെയും ബുണ്ടസ് ലിഗയിലെയും ജേതാക്കളാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുക. ജർമൻ കപ്പിൽ ബയറണിനെ തോൽപ്പിച്ചാണ് ഫ്രാങ്ക്ഫുർട് കിരീടം ചൂടിയത്. ആ തോൽവിക്കു പകരംവീട്ടാൻ ബയറണിനായി. അന്ന് ഫ്രാങ്ക്ഫുർടിനെ പരിശീലിപ്പിച്ചിരുന്ന നിക്കോ കൊവാച്ചാണ് നിലവിൽ ബയറൺ പരിശീലകൻ. Content Highlights: Robert Lewandowski and Bayern Munich get back to business with Super cup victory
from mathrubhumi.latestnews.rssfeed https://ift.tt/2OAbdVQ
via
IFTTT
No comments:
Post a Comment