പൂജാരിയുടെ നിര്‍ദേശ പ്രകാരം സ്വന്തം കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി മുകളില്‍ അമ്പലം പണിത മാതാപിതാക്കള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

പൂജാരിയുടെ നിര്‍ദേശ പ്രകാരം സ്വന്തം കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടി മുകളില്‍ അമ്പലം പണിത മാതാപിതാക്കള്‍ പിടിയില്‍

മുറാദാബാദ്: പൂജാരിയുടെ നിര്‍ദേശ പ്രകാരം വയ്യാത്ത കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയ മാതാപിതാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മുറാദാബാദ് ഗ്രാമത്തില്‍ കഴിഞ്ഞ ജൂണില്‍ നടന്ന സംഭവം പുറത്തായത് അയല്‍ക്കാരുടെ ഇടപെടലോടെയാണ്. ആറു വയസ്സുകാരിയായ കുഞ്ഞിനെ കാണുന്നില്ലെന്ന് അയല്‍ക്കാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ആരോഗ്യപരമായ പല പ്രശ്‌നങ്ങളും കുഞ്ഞ് നേരിട്ടിരുന്നു. ഇതില്‍ വിഷമിച്ച മാതാപിതാക്കള്‍ പൂജകളും മന്ത്രങ്ങളും ചെയ്ത് രോഗം മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇത് മാറാതായതോടെ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട ശേഷം അതിനു മുകളില്‍ അമ്പലം പണിതാല്‍ അടുത്ത ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുമെന്ന് പൂജാരി പറഞ്ഞു. അതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി.

ദിനംപ്രതി കുഞ്ഞിന്റെ ആരോഗ്യം കുറഞ്ഞു വന്നു. മരുന്നും പ്രാര്‍ത്ഥനയുമൊന്നും ഫലിച്ചുമില്ല. കുഞ്ഞിനെ പിരിയാന്‍ അമ്മയ്ക്ക് മടിയായിരുന്നു. അതിനാല്‍ വീടിനുള്ളില്‍ തന്നെ കുഴിച്ചു മൂടുകയായിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കി.

കുഴി തുറന്ന് ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കുഞ്ഞിന്റെ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ലെന്നും, ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.



from mangalam.com https://ift.tt/2KxJGC0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages