നെല്ലിന്റെ സംഭരണവില ഉയര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 7, 2018

നെല്ലിന്റെ സംഭരണവില ഉയര്‍ത്തി

തിരുവനന്തപുരം: കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഓണസമ്മാനമായി നെല്ലിന്റെ സംഭരണവില ഉയര്‍ത്തി. ഒരു കിലോഗ്രാം നെല്ലിന്റെ സംഭരണ വില ഈ വരുന്ന സീസണ്‍ മുതല്‍ 25.30 രൂപ ആയി ഉയര്‍ത്തി ഉത്തരവായി.മുന്‍പ് 23.30 ആയിരുന്നു. 17.50 രൂപകേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടുന്ന തുകയാണ് ഇത്. രാജ്യത്ത് ഏറ്റവും അധികം സംസ്ഥാന വിഹിതം നല്‍കുന്ന സംസ്ഥാനം കേരളം ആണ്.

ഈ വര്‍ഷത്തെ സംഭരണ സീസണ്‍ രജിസ്‌ട്രേഷന്‍ 10 മുതല്‍ ആരംഭിക്കുന്നതിനും പാലക്കാട് ജില്ലയില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന സമയം കര്‍ഷകര്‍ക്കു അംഗത്വമുള്ള നെല്‍കര്‍ഷക സഹകരണ സംഘങ്ങളുടെ പേരു കൂടി നല്‍കണം. സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച ഉടനെ തന്നെ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പ്രക്രിയ.

സഹകരണ സംഘങ്ങളെ നെല്ലുസംഭരണപദ്ദതിയുടെ ഭാഗമാക്കുന്നതിന്റെ സര്‍ക്കാര്‍ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഈ നീക്കം. സംഭരിക്കുന്ന നെല്ലിന്റെ തന്നെ അരി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു എന്നത് നിരീക്ഷി ക്കാന്‍ ജില്ലാതല മോണിറ്ററിംഗ് സംവിധാനം രൂപീകരിക്കും. ഇന്നലെബഹു.സഹ കരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നയോഗത്തിലാണ് ഈ തീരുമാനം

കഴിഞ്ഞസീസണില്‍ 1.40 ലക്ഷം കര്‍ഷകരില്‍ നിന്നും ആയി 4.85 ലക്ഷം മെ.ടണ്‍ നെല്ല് സംഭരിച്ചു. അതില്‍ 1.32 ലക്ഷം കര്‍ഷകര്‍ ക്കും പണം നല്‍കി കഴിഞ്ഞു.1075 കോടി രൂപയാണ് ഇതുവരെ നല്‍കി യത്. ശേഷിക്കു ന്നവര്‍ക്ക് ഉടനെ ത ന്നെ പണംനല്‍കും.



from mangalam.com https://ift.tt/2vLpwyL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages