കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 18, 2018

കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു

ചങ്ങനാശ്ശേരി:രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോഴും തിരിച്ചടിയായി കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. മിത്രക്കരി, പുളിങ്കരി, രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളിൽ നിന്നായി ഇതിനോടകം തന്നെ 300ൽ അധികം പേരെ വഞ്ചികളിൽ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടെത്തുന്നവർ നൽകുന്ന വിവരം. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വലിയ ബോട്ടുകൾക്ക് രക്ഷാപ്രവർത്തനം നടത്താനാകാത്തത് തിരിച്ചടിയാകുന്നുണ്ട്. രക്ഷപ്പെട്ടെത്തിയവർ തീർത്തും അവശരാണ്. സ്കൂളുകളും പള്ളികളും രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ വാഹനങ്ങൾ വിട്ടുകൊടുക്കുന്നുണ്ട്.ചെറുവള്ളങ്ങളിൽനാട്ടുകാർ ഒന്നിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകന്നതായാണ് കുട്ടനാട്ടിൽ നിന്നുള്ളറിപ്പോർട്ടുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2wbNKmi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages