കൊച്ചി: ഗർഭകാലചികിത്സയിൽ അനിവാര്യമായ ഓക്സിടോസിൻ കുത്തിവെപ്പ് മരുന്നിന്റെ നിയന്ത്രണം കേന്ദ്രസർക്കാർ ഭാഗികമായി മാറ്റി. ചില്ലറവിതരണം ആശുപത്രികളിൽ മാത്രമായി ചുരുക്കിയ തീരുമാനമാണ് പിൻവലിച്ചത്. വിതരണത്തിനും വിൽപ്പനയ്ക്കും അനുമതിയുള്ളവർക്കെല്ലാം ഇനിയിത് കൈകാര്യം ചെയ്യാം. ലഭ്യത സംബന്ധിച്ച ആശങ്ക ഇതോടെ ഒഴിഞ്ഞു. മരുന്നിന്റെ നിർമാണം പൊതുമേഖലയിലെ കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മാത്രമായി ഏല്പിച്ച തീരുമാനം നിലനിർത്തിയിട്ടുമുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. തുടർന്ന് ലഭിച്ച ശുപാർശ പരിഗണിച്ച് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡാണ് പുതിയ തീരുമാനമെടുത്തത്. ഗർഭാശയം ചുരുക്കി പ്രസവം വേഗത്തിലാക്കാൻ ഉപയോഗിക്കുന്നതാണ് ഓക്സിടോസിൻ. പ്രസവശേഷമുള്ള രക്തസ്രാവം നിയന്ത്രിക്കാനും പ്രയോഗിക്കാറുണ്ട്. കറവജന്തുക്കളിൽനിന്ന് കൂടുതൽ പാലുകിട്ടാൻ ഈ മരുന്ന് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരവിപണിയിലേക്കുള്ള മരുന്ന് നിർമാണം പൊതുമേഖലയിലാക്കി നിയന്ത്രിച്ചത്. രജിസ്റ്റർചെയ്ത ആശുപത്രികൾക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്തുകയും ചെയ്തു. മാതൃമരണനിരക്ക് പിടിച്ചുനിർത്താൻ സഹായിക്കുന്ന മരുന്നിനെ നിയന്ത്രിക്കുമ്പോൾ എടുക്കേണ്ട തയ്യാറെടുപ്പുകളില്ലാതെയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ജൂലായ് ഒന്നുമുതൽ തീരുമാനം നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. സമ്മർദങ്ങളെത്തുടർന്ന് ഇത് സെപ്റ്റംബർ വരെ നീട്ടി. കേരളത്തിന് വേണ്ടത് മാസം മൂന്നുലക്ഷം ആംപ്യൂൾ സംസ്ഥാനത്ത് പ്രസവ സൗകര്യമുള്ള ഏകദേശം 600 ആശുപത്രികളുണ്ട്. ഒരുവർഷം ശരാശരി മൂന്നുലക്ഷം പ്രസവം നടക്കുന്നു. ഇവയ്ക്കെല്ലാംകൂടി മൂന്നുലക്ഷം ഓക്സിടോസിൻ ആംപ്യൂളുകളെങ്കിലും വേണം. നിലവിൽ കെ.എ.പി.എല്ലിൽ 15 ലക്ഷം മരുന്നുണ്ടെന്നാണ് പറയുന്നത്. മാസാവസാനത്തോടെ ഇത് 50 ലക്ഷമാകുമെന്നും അവകാശപ്പെടുന്നു. നിലവിലെ നിയമം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക കേരളത്തെയാണ്. സംസ്ഥാനത്ത് ഫലപ്രദമായ വിതരണം ഒരാളെക്കൊണ്ട് മാത്രം സാധ്യമല്ല. എട്ടുഡിഗ്രി സെൽഷ്യൽസിലുള്ള ശീതീകരണ സംവിധാനം വിതരണത്തിന് അനിവാര്യമാണ്. ദൂരം കൂടുമ്പോൾ ഇതിന്റെ കാര്യത്തിൽ പ്രശ്നമുണ്ടാകാനും സാധ്യതയേറെയാണ്. തീരുമാനം ഭേദഗതി ചെയ്യുന്നതോടെ കൂടുതൽ വിതരണക്കാരെ നിയമിക്കാനാവും. ആശ്വാസമാകും വിതരണത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയതോടെ മരുന്നിന്റെ ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്തുക വെല്ലുവിളിയായിരുന്നു. ഇതാണ് പരിഹരിക്കപ്പെടുന്നത്. എല്ലാ ജില്ലയിലും അനുയോജ്യരായ വിതരണക്കാരെ കണ്ടെത്തി മരുന്നിന്റെ ലഭ്യത ഉറപ്പാക്കും. വലിയ ആശ്വാസമാണ് പുതിയ തീരുമാനം. -രവി എസ്.മേനോൻ, ഡ്രഗ്സ് കൺട്രോളർ വില കുറയ്ക്കണം വിതരണത്തിലെ നിയന്ത്രണം നീക്കിയത് ആശ്വാസകരമാണെങ്കിലും പുതിയ മരുന്നിന് വില കൂടുതലാകുന്നത് തിരിച്ചടിയാണ്. നാലുരൂപയെങ്കിലും അധികമായി കൊടുക്കേണ്ടി വരുന്നതിനെ ന്യായീകരിക്കാനാകില്ല. -ഡോ.കെ.വി.ബാബു, പൊതുജനാരോഗ്യ പ്രവർത്തകൻ.
from mathrubhumi.latestnews.rssfeed https://ift.tt/2OGxeDl
via
IFTTT
No comments:
Post a Comment