ബംഗളൂരു: കേരളത്തിനു പുറമേ പ്രളയം കര്‍ണാടകയില്‍ വന്‍ നാശമാണ് ഉണ്ടാക്കിയത്. 15,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുടക് മേഖലകളില്‍ വന്‍നാശമാണ് പ്രളയം വിതച്ചത്. 850ലേറെ വീടുകളാണ് പൂര്‍ണമായും കുടക് മേഖലയില്‍ മാത്രം പ്രളയം തകര്‍ത്തത്. കാവേരി നദിയും കരകവിഞ്ഞൊഴുകുകയാണ്. കുടകില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യോമനിരീക്ഷണം നടത്തുന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ചിത്രം നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററിലിരുന്ന് പത്രം വായിക്കുന്ന കുമാരസ്വാമിയുടെ ചിത്രങ്ങളാണ് വൈറലായത്. മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.
സ്വയംസേവക് എന്ന് സ്വയം അവകാശപ്പെടുത്തിയ ബാലാജി ശ്രീനിവാസ് എന്നയാളാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഈ വിഡിയോ ആദ്യമായി പോസ്റ്റ് ചെയ്തത്. ഈ ഒരൊറ്റ പോസ്റ്റ് 9,000 ലേറെ ആളുകള്‍ ഷെയര്‍ ചെയ്തു. വിഡിയോക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: ''പ്രളയബാധിത മേഖലകളില്‍ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും മികച്ച സര്‍വേ ആണിത്. പത്രം വായിക്കാനാണെങ്കില്‍ എന്തിനാണ് വ്യോമനിരീക്ഷണത്തിന് പോകുന്നതെന്നാണ് എനിക്കു മനസ്സിലാകാത്തത്. ട്വിറ്ററിലും ബാലാജി ഇതേ വിഡിയോ പോസ്റ്റ് ചെയ്യുകയും നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഇത് വാര്‍ത്തയാക്കുകയും ചെയ്തു.
എന്നാല്‍ ഈ വാര്‍ത്തക്കും വിഡിയോക്കും പ്രചാരണത്തിനും പിന്നിലുള്ള യാഥാര്‍ത്ഥ്യമെന്തെന്നാല്‍, പ്രളയബാധിത മേഖലകളില്‍ കുമാരസ്വാമി നടത്തിയ രണ്ടാമത്തെ വ്യോമനിരീക്ഷണ സമയത്തെ ചില ദൃശ്യങ്ങളാണിത്. ഒരു മണിക്കൂറിലധികം ഈ രണ്ടാം നിരീക്ഷണം നീണ്ടു നിന്നിരുന്നു. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വിലയിരുത്തുന്നതിന്റെ നിരവധി വിഡിയോകളുണ്ട്. എന്നാല്‍ ഒരു മിനിറ്റില്‍ താഴെ മാത്രമുള്ള ഈ വിഡിയോ മാത്രം തിരഞ്ഞെടുത്ത് കുപ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു. കുമാരസ്വാമി വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ നിരവധി വിഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
from mangalam.com https://ift.tt/2OZDCVf
via IFTTT
No comments:
Post a Comment