പാറ്റ്‌ന: സ്വന്തം മണ്ഡലമായ മഹുവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കൊലപാതകശ്രമമുണ്ടായതായി ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്.
ആയുദ്ധധാരിയായ ഒരാള്‍ ഹസ്തദാനം നടത്തുന്നതിന് തന്റെ അടുത്തുവരികയായിരുന്നുവെന്നും പിന്നീട് ഇയാള്‍ കൈയ്യില്‍ നിന്നും പിടിവിടാതിരിക്കുകയായിരുന്നുവെന്നും തേജ് പ്രതാപ് പറഞ്ഞു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകന്‍ കൂടിയായ തേജ് പ്രതാപ് ആരോപിച്ചു. അവര്‍തന്നെ കൊല്ലുവാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
from mangalam.com https://ift.tt/2MwRSZa
via IFTTT
No comments:
Post a Comment