കാസർകോട്:ഉപ്പളയ്ക്കടുത്ത് പ്രതാപ് നഗർ സോങ്കാലിൽ അംബേദ്കർ ക്ലബ്ബിനുസമീപം സി.പി.എം. പ്രവർത്തകൻ കുത്തേറ്റുമരിച്ചു. സോങ്കാലിലെ അബ്ദുള്ളയുടെ മകൻ സിദ്ദിഖാ(25)ണ് മരിച്ചത്. ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. ബൈക്കിൽവന്ന സംഘമാണ് സിദ്ദിഖിനെ കുത്തിയതെന്നുപറയുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരാണ് കൊലപാതകത്തിനുപിന്നിലെന്ന് സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹർത്താലിന് സി.പി.എം. ആഹ്വാനം ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vJnNdE
via
IFTTT
No comments:
Post a Comment