ആലപ്പുഴ: കാർഡുടമകൾക്ക് ഇഷ്ടമുള്ള ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ അവസരമൊരുക്കിയ കോംബോ ഓഫർ വ്യാപിപ്പിച്ചത് റേഷൻവിതരണം താറുമാറാക്കി. ആദ്യഘട്ടത്തിൽ മുൻഗണനേതര വിഭാഗങ്ങൾക്ക് മാത്രമാണ് കോംബോ ഓഫർ അനുവദിച്ചത്. ഈമാസം മൂന്നുമുതൽ ഇത് മുൻഗണനാവിഭാഗങ്ങൾക്കും അന്ത്യോദയ അന്നയോജന (എ.എ.വൈ.) വിഭാഗങ്ങൾക്കുംകൂടി വ്യാപിപ്പിച്ചു. ഇതോടെയാണ് റേഷൻവിതരണത്തിൽ കല്ലുകടി തുടങ്ങിയത്. ചില റേഷൻകടകളിൽ സ്റ്റോക്കില്ലാതാകാനും ചിലയിടങ്ങളിൽ കുന്നുകൂടാനും ഇതിടയാക്കി.പുഴുക്കലരി, പച്ചരി, കുത്തരി എന്നിവയിൽ ഏതുവേണമെങ്കിലും കാർഡുടമയുടെ ഇഷ്ടത്തിനനുസരിച്ച് വാങ്ങാൻ കഴിയുന്നതാണ് കോംബോ ഓഫർ. എന്നാൽ, വിതരണത്തിനായി കൂടുതലും നൽകുന്നത് കുത്തരിയാണ്. ഇതിന് ആവശ്യക്കാർ കുറവാണ്. ഇതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ആവശ്യക്കാർ കുറവുള്ള അരി കെട്ടിക്കിടക്കുകയും അല്ലാത്തവയ്ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ. കാർഡുടമകളുടെ എണ്ണമനുസരിച്ച് നിശ്ചിതശതമാനം ഭക്ഷ്യധാന്യമേ റേഷൻകടകളിൽ സ്റ്റോക്ക് ചെയ്യാനാവൂ. അതിനാൽ ലൈസൻസികളും നിസ്സഹായരാണ്.കോംബോ ഓഫർ വരുന്നതിനുമുമ്പ് എ.എ.വൈ. വിഭാഗത്തിന് 20 കിലോ കുത്തരിയും എട്ടുകിലോ പുഴുക്കലരിയും രണ്ടുകിലോ പച്ചരിയും അഞ്ചുകിലോ ഗോതമ്പുമുൾപ്പെടെ 35 കിലോ ഭക്ഷ്യധാന്യം നൽകിയിരുന്നു. കോംബോ ഓഫർ അനുസരിച്ച് ഏതുവേണമെങ്കിലും കൂടുതൽ അളവ് വാങ്ങാനാകും. മുൻഗണനേതര വിഭാഗങ്ങൾക്ക് ഭക്ഷ്യധാന്യം അളവിൽ കുറവായതിനാൽ കോംബോ ഓഫർ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. 35 ലക്ഷം മുൻഗണനാ-എ.എ.വൈ. വിഭാഗങ്ങൾക്കുംകൂടി 35 കിലോ വീതം ഭക്ഷ്യധാന്യം നൽകേണ്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.ഇഷ്ടമുള്ള റേഷൻകടകളിൽനിന്ന് സാധനം വാങ്ങാൻ കാർഡുടമകൾക്ക് നേരത്തെ അവസരം നൽകിയിരുന്നു. ഇതിനൊപ്പം കോംബോ ഓഫർകൂടി വന്നതോടെ ഇഷ്ടമുള്ള സാധനങ്ങൾകിട്ടുന്ന റേഷൻകടകൾതേടി ആളുകൾപോകുന്നത് ലൈസൻസികൾക്കും തിരിച്ചടിയായിട്ടുണ്ട്.എണ്ണംകുറയ്ക്കാനുള്ള നീക്കംറേഷൻകടകളുടെ എണ്ണംകുറയ്ക്കാനുള്ള സർക്കാർനീക്കത്തിന്റെ ഭാഗമാണ് കോബോ ഓഫർ. ഇഷ്ടമുള്ള സാധനങ്ങൾ നൽകാൻകഴിയാതെ വരുമ്പോൾ, അത്തരം റേഷൻകടകളിലേക്ക് കാർഡുടമകൾ വരില്ല. ഇത് ചെറുകിട റേഷൻകടക്കാരെ ഏറെ ബാധിക്കും. ഭക്ഷ്യധാന്യം വിൽക്കുന്നതിനനുസരിച്ചാണ് വരുമാനം. അതിനാൽ, കോംബോ ഓഫർ പിൻവലിക്കണം.-പി.എൽ. പ്രശാന്ത്, റേഷൻ വ്യാപാരി
from mathrubhumi.latestnews.rssfeed https://ift.tt/2AGPl9d
via
IFTTT
No comments:
Post a Comment