ഛത്തീസ്ഗഢിൽ ഗോശാലയിലടച്ച 18 പശുക്കൾ ശ്വാസംമുട്ടി ചത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ഛത്തീസ്ഗഢിൽ ഗോശാലയിലടച്ച 18 പശുക്കൾ ശ്വാസംമുട്ടി ചത്തു

റായ്പുർ: ഛത്തീസ്ഗഢിലെ ബലോഡ ബസാർ ജില്ലയിൽ ഗ്രാമപ്പഞ്ചായത്ത് ഗോശാലയിൽ അടച്ചിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു. അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ പൂട്ടിയിടുകയായിരുന്നു. ചിലതിനെ പുറത്തും കെട്ടിയിട്ടു.തീറ്റ നൽകാൻ കഴിയാത്തതിനാൽ തുറസ്സായ സ്ഥലത്ത് കെട്ടിയിട്ട പശുക്കളെ പിന്നീട് അഴിച്ചുവിട്ടു. മുറിയിൽ പൂട്ടിയിട്ടവയെ ആരും ശ്രദ്ധിച്ചില്ല. രൂക്ഷഗന്ധം വന്നതിനെത്തുടർന്ന് മുറി തുറന്നപ്പോഴാണ് പശുക്കൾ ചത്തതായി അറിയുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി കളക്ടർ ജനക് പ്രസാദ് പഠക് പറഞ്ഞു.2017 ഓഗസ്റ്റിൽ പട്ടിണിമൂലവും സംരക്ഷണം കിട്ടാതെയും ചത്തീസ്ഗഢിലെ മൂന്നു സർക്കാർ ഗോശാലകളിലായി ഇരുനൂറോളം പശുക്കൾ ചത്തിരുന്നു. ഇത് സർക്കാരിനെതിരേ കടുത്ത വിമർശനത്തിന്‌ ഇടയാക്കിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2vIwKDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages