സാറിയുടെ കീഴില്‍ ചെല്‍സിക്ക് വിജയത്തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 12, 2018

സാറിയുടെ കീഴില്‍ ചെല്‍സിക്ക് വിജയത്തുടക്കം

ഹഡേഴ്സ്ഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതിയ പരിശീലകൻ മൗറീഷ്യോ സാറിക്ക് കീഴിൽ ചെൽസിക്ക് വിജയത്തുടക്കം. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ചെൽസി പരാജയപ്പെടുത്തിയത്. ചെൽസി ഗോൾകീപ്പർ കെപെയും മിഡ്ഫീൽഡർ ജോർഗീഞ്ഞോയും അരങ്ങേറിയ മത്സരത്തിൽ ചെൽസിക്ക് തന്നെയായിരുന്നു ആധിപത്യം. പതിയെ തുടങ്ങിയ ചെൽസി കാന്റെയുടെ ഗോളിലൂടെയാണ് ലീഡെടുത്തത്. 34-ാം മിനിറ്റിൽ വലതു വിങ്ങിലൂടെ വില്ല്യൻ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസ് കാന്റെ വലയിൽ എത്തിക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർഗീഞ്ഞോ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി. പിന്നീട് 80-ാം മിനിറ്റിലാണ് ചെൽസിയുടെ മൂന്നാം ഗോൾ വന്നത്. പകരക്കാരനായി ഇറങ്ങിയ ഹസാർഡ് നൽകിയ പാസ് പെഡ്രോ വലയിലെത്തിക്കുകയായിരുന്നു. മറ്റു മത്സരങ്ങളിൽ ബൗൺമൗത്ത് കാർഡിഫ് സിറ്റിയേയും വാറ്റ്ഫോർഡ് ബ്രൈറ്റനേയും പരാജയപ്പെടുത്തി. ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത രണ്ട് ഗോളിന് ഫുൾഹാമിനേയും തോൽപ്പിച്ചു. Content Highlights: Chelsea punish Huddersfield to ensure Maurizio Sarri makes winning start


from mathrubhumi.latestnews.rssfeed https://ift.tt/2M8B7D7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages