തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഉത്തരവ്

ചെന്നൈ: സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധ സമരത്തിനിടെ നടന്ന പോലീസ് വെടിവെയ്പിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് വെടിവെയ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ സി.ടി. സെൽവം, എ.എം.ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിഷേധസമരം നടത്തിയവർക്ക് നേരെ വെടിവെയ്പിന് ഉത്തരവിട്ടതും സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റു ചെയ്തതും ദേശീയ സുരക്ഷാ നിയമവും ക്രിമിനൽ നിയമവും അനുസരിച്ചാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം വൻതോതിൽ പരിസ്ഥിതി മലിനീകരണത്തിന് ഇടവരുത്തുന്നുവെന്നതാണ് വൻ പ്രതിഷേധമുയരാൻ കാരണമായത്. അതിനെതിരെ പ്രദേശവാസികൾ നടത്തിയ സമരം 13 പേരുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ഫാക്ടറിയുടെ വിപുലീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കഴിഞ്ഞ മെയ് 22 നാണ് വെടിവെയ്പുണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/2OxUL8k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages