പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഗൂഗിളിലും യൂട്യൂബിലും തത്സമയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

പ്രധാന മന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഗൂഗിളിലും യൂട്യൂബിലും തത്സമയം

ന്യൂഡൽഹി: ചെങ്കോട്ടയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗം ഗൂഗിളിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിസ്വാതന്ത്ര്യദിന പ്രസംഗം പരമാവധി ആളുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർഗൂഗിളും യൂട്യൂബുമായി കൈകോർക്കുന്നത്. ഇതിന് മുമ്പ് 2017 ജനുവരിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങ് ഗൂഗിൾ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഡിജിറ്റൽ സാങ്കേതികത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്സ്വാതന്ത്ര്യദിന പരിപാടികൾ ഗൂഗിളിലും യൂട്യൂബിലും തത്സമയംസംപ്രേഷണം ചെയ്യാൻ തീരുമാനിച്ചതെന്ന് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖർ വെമ്പതി പറഞ്ഞു. ഓരോ വർഷവും ശരാശരി 15 മുതൽ 20 ലക്ഷം വരെ ആളുകളാണ്സ്വാതന്ത്ര്യദിന പരിപാടികൾ തത്സമയം കാണാറുള്ളത്. പുതിയ നീക്കത്തോടെ ഇതിൽ വർധനവുണ്ടാകുമെന്ന് പ്രസാർ ഭാരതി കണക്കുകൂട്ടുന്നു. പ്രധാന മന്ത്രിയുടെ പ്രസംഗം 20 പ്രാദേശിക ഭാഷകളിൽ പരിഭാഷപ്പെടുത്തി ഓഗസ്റ്റ് 15ന് തന്നെ ദൂരദർശനിൽ പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. Content Highlights:PM Modis Independence Day Speech to Go Live on Google, YouTube


from mathrubhumi.latestnews.rssfeed https://ift.tt/2OtBGnG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages