ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: നാലുപേര്‍ പിടിയില്‍, മൂന്ന് സ്ത്രീകളെ മോചിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: നാലുപേര്‍ പിടിയില്‍, മൂന്ന് സ്ത്രീകളെ മോചിപ്പിച്ചു

താനെ: ബയന്ദേറിൽ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ശരദ് ഷെട്ടി, വസുസിങ് സന്ധു, ശിവപ്രസാദ് ഷെട്ടി, അഖിൽ ദാഫേദാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് പെൺവാണിഭസംഘം വലയിലായത്. പെൺവാണിഭസംഘത്തിന്റെ കെണിയിൽ കുടുങ്ങിയിരുന്ന മൂന്ന് സ്ത്രീകളെയും പോലീസ് രക്ഷപ്പെടുത്തി. ബയന്ദേറിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നതായി ഉട്ടാൻ കോസ്റ്റൽ പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ലോഡ്ജും പരിസരവും നിരീക്ഷിച്ചുവന്ന പോലീസ് സംഘം ഞായറാഴ്ച രാത്രിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ലോഡ്ജിനുള്ളിൽ എന്താണ് നടക്കുന്നതെന്നറിയാൻ ഇടപാടുകാരെന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥർ ലോഡ്ജിൽ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുറത്തുകാത്തിരുന്ന പോലീസ് സംഘം ലോഡ്ജിൽ റെയ്ഡ് നടത്തിയത്. പെൺവാണിഭസംഘത്തിൽ നിന്നും രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും റെസ്ക്യൂഹോമിലേക്ക് മാറ്റിയതായി താനെ റൂറൽ എ.എസ്.പി അതുൽ കുൽക്കർണി അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2KPVIH2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages