ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങുന്നു

ചണ്ഡീഗഢ്: കന്യാസ്ത്രീയുടെ ലൈംഗികപീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്തില്ല. വൈക്കം ഡി വൈ എസ് പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച ജലന്ധറിൽനിന്നു മടങ്ങും. ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്താൻ അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് നിർദേശം ലഭിച്ചു. തുടർന്ന് ഡൽഹിയിൽനിന്ന് സംഘം വിമാനമാർഗം കൊച്ചിയിലെത്തും. തിങ്കളാഴ്ച ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചാണ് അന്വേഷണസംഘത്തിന്റെ മടക്കം. ബിഷപ്പിന്റെ ഫോൺ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ അന്വേഷണസംഘം ശേഖരിച്ചിരുന്നു. കേരളത്തിലെത്തി മറ്റു തെളിവുകൾ കൂടി ശേഖരിച്ചതിനു ശേഷം മാത്രം മതിഅറസ്റ്റെന്നും തൽക്കാലം അറസ്റ്റ് ഒഴിവാക്കി മടങ്ങാനുമാണ് ഇപ്പോൾ അന്വേഷണസംഘത്തിനു ഉന്നത തലങ്ങളിൽനിന്നു നിർദേശം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. content highlights:Investigation team returns from Jalandhar without arresting Bishop Franco Mulakkal


from mathrubhumi.latestnews.rssfeed https://ift.tt/2KRtITa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages