കോഴിക്കോട്: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ ഉടനെ തീർപ്പാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കി ക്ലയിമുകൾ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഐആർഡിഎഐ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. ഓരോ ഇൻഷുറൻസ് കമ്പനികളും മുതിർന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിനുവേണ്ടി നോഡൽ ഓഫീസറായി ചുമതലപ്പെടുത്തണമെന്നും അദ്ദേഹംവഴി അർഹതപ്പെട്ട ക്ലെയിമുകൾ ഉടനെ തീർപ്പാക്കുകയും വേണം. മൃതദേഹം ലഭിക്കാത്ത സാഹചര്യത്തിൽ മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടായാൽ പ്രത്യകേ സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകൾ പൂർത്തിയാക്കാണം. ഇക്കാര്യത്തിൽ ജമ്മുകശ്മീരിലും ചെന്നൈയിലും നൽകിയ പ്രത്യേക പരിഗണന ഇവിടെയും കണക്കിലെടുക്കണം. മറ്റ് നിർദേങ്ങൾ ക്ലെയിം ഫോമുകൾ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫീസുകൾ, പ്രത്യേക ക്യാമ്പുകൾ എന്നിവയുടെ വിവരങ്ങൾ പത്രമാധ്യമങ്ങളിലൂടെ അറിയിക്കണം. ക്ലെയിം സംബന്ധിച്ച പരിശോധനകൾ എത്രയും വേഗം പൂർത്തിയാക്കി പണം നൽകണം. പ്രളയ ബാധിത ജില്ലകളിൽ ആവശ്യത്തിന് സർവേയർമാരെ ചുമതലപ്പെടുത്തണം. എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ജനങ്ങളെ അറിയിക്കാൻ ബോധവത്കരണ കാമ്പയിനുകൾ നടത്തണം. ജനങ്ങളുടെ അപേക്ഷയിന്മേലെടുത്ത നടപടികൾ ഓരോദിവസവും ഇൻഷുറൻസ് കമ്പനികൾ ഐആർഡിഎഐയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2BmT5Nh
via
IFTTT
No comments:
Post a Comment