മേഘാലയ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയ്ക്ക് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

മേഘാലയ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയ്ക്ക് വിജയം

ഷില്ലോംഗ്: മേഖലായയിലെ സൗത്ത് ടുര മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും എന്‍.പി.പി പ്രസിഡന്റുമായ കൊണ്‍റാഡ് കെ.സാങ്മയ്ക്ക് ഉജ്വല വിജയം. കോണ്‍ഗ്രസിലെ ഷാര്‍ലറ്റ് എം മോമിനെ 8,400 വോട്ടുകള്‍ക്കാണ് സാഗ്മ പരാജയപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ എഫ്.ആര്‍ ഖര്‍കോഗോര്‍ അറിയിച്ചു.

സാഗ്മയുടെ വിജയത്തോടെ 60 അംഗ നിയമസഭയില്‍ എന്‍പി.പിയുടെ അംഗബലം 20 ആയി. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ എന്‍.പി.പിയുടെ നേതൃത്വത്തില്‍ ആറു കക്ഷികള്‍ ചേര്‍ന്ന മേഘാലയ ഡെമോക്രാറ്റിക് സഖ്യസര്‍ക്കാരാണ് ഭരണം നടത്തുന്നത്.

എന്‍.പി.പിക്കു പുറമേ ബി.ജെ.പിയിലെ രണ്ടും എന്‍സിപിയിലെ ഒരു അംഗവും സഖ്യത്തിലുണ്ട്. യു.ഡി.പി (ഏഴ്), പി.ഡി.എഫ് (നാല്), ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (രണ്ട്) സ്വതന്ത്രര്‍ (രണ്ട് )എന്നിവരുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസാണ് ഇവിടെ പ്രതിപക്ഷത്ത്.



from mangalam.com https://ift.tt/2whJ13k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages