മലയാളികളുടെ ശക്തിയറിഞ്ഞ് അര്‍ണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആപ്പ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

മലയാളികളുടെ ശക്തിയറിഞ്ഞ് അര്‍ണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആപ്പ് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ മലയാളികള്‍ ഒന്നിച്ചപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ഔദ്യോഗിക ന്യൂസ് ആപ്ലിക്കേഷന്‍ റേറ്റിംഗം കുത്തനെ ഇടിഞ്ഞു. മലയാളികള്‍ ഒന്നടങ്കം ചേര്‍ന്ന് ആക്രമണം തുടര്‍ന്നതോടെ ആപ്പിന്റെ റേറ്റിംഗ് 1.4 ആയി ഇടിഞ്ഞിരിക്കുകയാണ്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, പ്ലേസ്റ്റോര്‍ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മലയാളികള്‍ അര്‍ണബിനെതിരെ ഒന്നിച്ചു. ഇപ്പോഴും ചാനലിനെതിരെയും അര്‍ണബിനെതിരെയും പ്രതിഷേധം തുടരുകയാണ്. റേറ്റിംഗ് തകര്‍ത്തതിന് പിന്നാലെ ആപ്പിന് താഴെ പ്രതിഷേധ കമന്റുകള്‍ നിറയ്ക്കുകയാണ് മലയാളികള്‍.

അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികളുടെ പ്രതിഷേധം. ശനയാഴ്ച വരെ 3.6 ആയിരുന്ന ആപ്പ് റേറ്റിംഗ് ഇപ്പോള്ഡ 1.4 ആയിട്ടുണ്ട്. #Proundtobeamalayali, #Proundtobeakerala എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമായി ക്യാംപയിന്‍ നടത്തുന്നുണ്ട്.

മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്നും ചാനല്‍ റേറ്റിംഗ് സിസ്റ്റവും റിവ്യു ബട്ടണും ഓഫ് ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2PaAndW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages