ഏറ്റെടുക്കാന്‍ ആളില്ലാതെ സൗമ്യയുടെ മൃതദേഹം 'അനാഥമായി': പോലീസ് പയ്യാമ്പലത്ത് സംസ്‌കരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

ഏറ്റെടുക്കാന്‍ ആളില്ലാതെ സൗമ്യയുടെ മൃതദേഹം 'അനാഥമായി': പോലീസ് പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂര്‍: ഏറ്റെടുക്കാന്‍ ആളില്ലാതെ പിണറായി കൂട്ടക്കൊല പ്രതി സൗമ്യയുടെ മൃതദേഹം. കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റമോര്‍ട്ടം ചെയ്‌തെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ബന്ധുക്കള്‍ ആരും എത്തിയിട്ടില്ല. ഇതോടെ അനാഥമായ മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിക്കും.

നിലവില്‍ മോര്‍ച്ചറിയിലുള്ള സൗമ്യയുടെ മൃതദേഹത്തിനായി ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് തന്നെ സംസ്‌കരിക്കാനാണ് തീരുമാനം. മൃതദേഹം ഏറ്റെടുക്കില്ലെന്ന് സൗമ്യയുടെ അടുത്ത ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497-2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിത ജയില്‍ സൂപ്രണ്ട് അറിയിച്ചു.

മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ ശനിയാഴ്ചയാണ് ജയിലില്‍ തൂങ്ങിമരിച്ചത്. കണ്ണൂര്‍ വനിതാ ജയിലിലാണ് സൗമ്യ ആത്മഹത്യ ചെയ്തത്. അവിഹിത ബന്ധങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് മാതാപിതാക്കളേയും മകളേയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത സൗമ്യയെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കാമുകനുമായി ജീവിക്കുന്നതിന് വീട്ടുകാര്‍ തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെയും വിഷം നല്‍കി സൗമ്യ കൊല്ലുകയായിരുന്നു. പിന്നീട് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്. ജയിലില്‍ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജയിലിനകത്ത് കുട നിര്‍മ്മാണമായിരുന്നു ജോലി. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ സൗമ്യ സമ്പാദിച്ചിരുന്നു.

കൊലപാതകങ്ങളില്‍ തനിക്ക് മാത്രമേ പങ്കുളളൂ എന്നാണ് സൗമ്യ ആവര്‍ത്തിച്ച് മൊഴി നല്‍കിയത്. എന്നാല്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോ പെണ്‍വാണിഭ സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവര്‍ ഉണ്ടെങ്കിലും ജയിലില്‍ ഒരു അഭിഭാഷകന്‍ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദര്‍ശകര്‍ ആരുമില്ലായിരുന്നു.



from mangalam.com https://ift.tt/2P6MI2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages