കട്ടിലിൽ കുട്ടികൾക്കൊപ്പം ഉറങ്ങിയ പുലിക്കുട്ടിയെ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

കട്ടിലിൽ കുട്ടികൾക്കൊപ്പം ഉറങ്ങിയ പുലിക്കുട്ടിയെ പിടികൂടി

നാസിക്: രാവിലെ അഞ്ചരയ്ക്ക് മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെക്കണ്ട് ആ അമ്മ ‍ഞെട്ടി. ഉള്ളിൽ ഇരന്പിവന്ന നിലവിളിയെ ആത്മനിയന്ത്രണത്തോടെ അടക്കി, മക്കളെ ഓരോരുത്തരെയായി ഒച്ചയുണ്ടാക്കാതെ എടുത്തുമാറ്റി പുലിക്കുട്ടിയെ കട്ടിലിൽ ഒറ്റയ്ക്കാക്കി. പിന്നീട് അയൽക്കാരെ വിളിച്ചുണർത്തി ‘കഥാനായക’നെ പിടിച്ചു.മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ കുട്ടികളുടെ അമ്മ മനീഷ ബദ്രെയാണ് കട്ടിലിൽ കുട്ടികൾക്കൊപ്പം ഉറങ്ങിയ പുലിയെ കണ്ടത്. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണതെന്ന് ഫോറസ്റ്റ് സർക്കിൾ ഓഫീസർ ഗോരക്ഷ്യനാഥ് ജാദവ് പറഞ്ഞു. മനീഷ അതിനുംമുന്പ്‌ വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോൾ ഇരുട്ടിൽ പുലിക്കുട്ടി അകത്തുകയറിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. വനം വകുപ്പുദ്യോഗസ്ഥർ പുലിയെ പിടികൂടിയശേഷം പ്രാദേശിക ഓഫീസിലേക്കുമാറ്റി. നടപടിക്രമം പൂർത്തിയാക്കിയശേഷം അതിനെ കാട്ടിൽ വിടുമെന്ന് ഗോരക്ഷ്യാനാഥ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2P9ylLK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages