തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുക അപ്രായോഗികം - കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുക അപ്രായോഗികം - കമ്മിഷൻ

ന്യൂ‍ഡൽഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെന്ന ബി.ജെ.പി.യുടെ ആവശ്യത്തിന്‌ തിരിച്ചടി. ഭരണഘടനാഭേദഗതിയും കൃത്യമായ നിയമനിർമാണവുമില്ലാതെ അത്‌ പ്രായോഗികമല്ലെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഒ.പി. റാവത്ത് പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ തിങ്കളാഴ്ച നിയമകമ്മിഷന്‌ കത്തയച്ച സാഹചര്യത്തിലാണ്‌ റാവത്തിന്റെ പ്രതികരണം.“ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്ക്കുകയോ നീട്ടുകയോ ചെയ്താൽപ്പോലും ഭരണഘടനാഭേദഗതി ആവശ്യമാണ്. വി.വി. പാറ്റ് യന്ത്രങ്ങൾ പൂർണമായും ലഭ്യമാക്കുകയെന്നതും ശ്രമകരമാണ്. കൂടുതൽ പോലീസ് സേനകളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ട്. 2015-ൽത്തന്നെ കമ്മിഷൻ ഇക്കാര്യത്തിൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചതാണ്.”- ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.നിയമസഭകളുടെ കാലാവധി അവസാനിച്ചതിനുശേഷം തിരഞ്ഞെടുപ്പുകൾ നടത്താനുള്ള പതിവുനടപടികൾ തുടരുമെന്നും റാവത്ത് അറിയിച്ചു.അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും (ഇ.വി.എം.) വി.വി. പാറ്റുകളും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണ്‌ കമ്മിഷനിപ്പോൾ.സെപ്റ്റംബർ അവസാനത്തോടെ 13.95 ലക്ഷം ബാലറ്റ് യൂണിറ്റുകളും 9.3 കൺട്രോൾ യൂണിറ്റുകളും തയ്യാറാകും. നവംബർ അവസാനത്തോടെ 16.15 ലക്ഷം ബാലറ്റ് യൂണിറ്റുകളും തയ്യാറാകും. എന്നാൽ, തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തിയാൽ 24 ലക്ഷം ഇ.വി.എമ്മുകളാണ്‌ കമ്മിഷന്‌ തയ്യാറാക്കേണ്ടിവരിക. ഇത്‌ പൊതുതിരഞ്ഞെടുപ്പിന്‌ വേണ്ടതിന്റെ ഇരട്ടിയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2Bc0heX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages