ചരിത്രം കുറിച്ച് കെന്റോ മൊമോട്ട ലോക ചാമ്പ്യന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

ചരിത്രം കുറിച്ച് കെന്റോ മൊമോട്ട ലോക ചാമ്പ്യന്‍

നാൻജിങ്: ജപ്പാൻകാരൻ കെന്റോ മൊമോട്ടയാണ് ബാഡ്മിന്റണിലെ പുതിയ പുരുഷ ലോകചാമ്പ്യൻ. സിംഗിൾസിൽ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് മൊമോട്ട തോൽപിച്ചത്. സ്കോർ: 21-11, 21-13. ബാഡ്മിന്റൺ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ജാപ്പനീസ് താരമാണ് നിലവിലെ ലോക രണ്ടാം റാങ്കുകാരനായ മൊമോട്ട. രണ്ട് വർഷം മുൻപ് അനധികൃതമായി ഒരു ചൂതാട്ട കേന്ദ്രം സന്ദർശിച്ചതിന് ജാപ്പനീസ് ബാഡ്മിന്റൺ അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയ താരമാണ് കെന്റോ. ഇതുമൂലം റിയോ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ കെന്റോയ്ക്ക് കഴിഞ്ഞിരുന്നില്ല. ജപ്പാന്റെ മയു മത്സുമോട്ടോ-വകാന നഗാഹാര സഖ്യം വനിതാ ഡബിൾസിലും ചൈനയുടെ ഷെങ് സിവെയ്-ഹ്വാങ് യാഖ്വിങ് സഖ്യം മിക്സഡ് ഡബിൾസിലും ചൈനയുടെ ലി യുൻഹ്യു-ലിയു യുചെൻ സഖ്യം പുരുഷ ഡബിൾസിലും കിരീടം നേടി. He is the gold medalist! Congrats Kento Momota! #BWFWorldChampionship2018 pic.twitter.com/KRbRBHhQxm — neinbaha (@NeinBaha) August 5, 2018 Content Highlights: Kento Momota first Japanese man to win Badminton World Championships


from mathrubhumi.latestnews.rssfeed https://ift.tt/2Mjzr5O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages