കൊച്ചി: മാതൃഭൂമി മീഡിയ സ്കൂളിന് തുടക്കമായി. കലൂർ-കടവന്ത്ര റോഡിൽ ഡി.ഡി. ട്രേഡ് ടവറിന്റെ അഞ്ചാം നിലയിലാണ് മീഡിയ സ്കൂൾ പ്രവർത്തിക്കുക. രാവിലെ 8.30-നായിരുന്നു ഉദ്ഘാടനം. ഇതോടെ ഒരുവർഷം നീളുന്ന മാധ്യമ പഠനകോഴ്സിന് തുടക്കമായി. പ്രിന്റിലും ബ്രോഡ്കാസ്റ്റ് ജേണലിസത്തിലും ഒരുവർഷത്തെ പി.ജി.ഡിപ്ലോമ കോഴ്സുകളാണ് മീഡിയ സ്കൂളിലുള്ളത്. പ്രായോഗിക പരിശീലനത്തിന് ഊന്നൽനൽകുന്ന രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. പഠനകാലയളവിൽ പ്രിന്റ്, ടി.വി., ഡിജിറ്റൽ മീഡിയ, റേഡിയോ എന്നിവയിൽ പരിശീലനം നേടാൻ വിദ്യാർഥികൾക്ക് അവസരമുണ്ടാകും. ചടങ്ങിൽ മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ജോർജ് സെബാസ്റ്റിയൻ അധ്യക്ഷനായിരുന്നു. മാതൃഭൂമി ബ്യൂറോ ചീഫ് പി.കെ ജയചന്ദ്രൻ, യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി ഡെയ്ലി ക്ലസ്റ്റർ ഹെഡ് നവീൻ ശ്രീനിവാസൻ, സീനിയർ ന്യൂസ് എഡിറ്റർവി. ജയകുമാർ, മാതൃഭൂമി മീഡിയ സ്കൂൾ സീനിയർ ഫാക്കൽറ്റി പി.പി സന്ധ്യ,ഫാക്കൽറ്റി റോജർ റൊസാരിയോ എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2vQx3MQ
via
IFTTT
No comments:
Post a Comment