ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് ഏതാനും മണിക്കൂറുകൾക്കൊണ്ട് 2396.86അടിയിലെത്തി.ബുധനാഴ്ച രാവിലെ 11 മണി സമയത്തെ ജലനിരപ്പാണിത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റർ മഴയാണ് ചൊവ്വാഴ്ച പെയ്തത്. എന്നാൽ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. മൂലമറ്റത്തേക്ക് വൈദ്യുതി ഉത്പാദനത്തിനായി പൂർണതോതിൽ വെള്ളം എത്തിക്കുന്നുണ്ട്. ജലനിരപ്പ് 2398 അടി ആയാൽ ട്രയൽ റൺ നടത്തുമെന്നും ബോർഡ് അറിയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2M0kWYK
via
IFTTT
No comments:
Post a Comment