തളിപ്പറമ്പ്: പഠനത്തിനെത്തിയ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന കേസിൽ മദ്രസാധ്യാപകൻ മാണിയൂർ ചെക്കിക്കുളം 'സാജിദാ'സിൽ പി.പി.ഹർഷാദിനെ(33) പോലീസ് അറസ്റ്റുചെയ്തു. പതിമ്മൂന്ന് വയസ്സ് പ്രായമുള്ള നാലു വിദ്യാർഥിനികളാണ് പീഡനത്തിനിരയായത്. ഇയാളുടെ പേരിൽ പോലീസ് നാല് കേസുകളെടുത്തു. തനിച്ച് മദ്രസയിൽ നേരത്തേയെത്തുന്ന വിദ്യാർഥിനികളുടെ ശരീരത്തിൽ തൊട്ട് അപമാനിച്ചുവെന്നാണ് കേസ്. വിദ്യാർഥിനികളിൽനിന്ന് ചൈൽഡ്ലൈൻ അധികൃതർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. സ്കൂളിൽവെച്ചുള്ള സംഭാഷണത്തിൽ പെൺകുട്ടികൾ ഇക്കാര്യം സഹപാഠികളോട് പങ്കുവെക്കുകയായിരുന്നു. ജൂൺ, ജൂലായ് മാസങ്ങളിൽ ഇവർ ഹർഷാദിന്റെ പീഡനത്തിനിരയായി. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയിലാണ് കേസ്. വിദ്യാർഥിനികളിൽനിന്നു പോലീസ് ബുധനാഴ്ച മൊഴിയെടുത്തിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ പ്രതിയെ അറസ്റ്റുചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2ABOmHb
via
IFTTT
No comments:
Post a Comment