മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായിക്കൊണ്ടിരിക്കെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയെന്ന് വ്യാജ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ച നെന്മാറ സ്വദേശി അശ്വിന്‍ ബാബുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ദുരന്ത സമയത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജപ്രചരണ പോസ്റ്ററുകളെ കുറിച്ച് സൈബര്‍ ഡോം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭയപ്പെടുത്തുന്ന തരത്തില്‍ യ്യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബര്‍ ഡോം നീക്കം ചെയ്തിരുന്നു.



from mangalam.com https://ift.tt/2MGj9HC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages