പീഡന പരാതി പിന്‍വലിക്കണമെന്ന ആവശ്യം തള്ളി; വിദ്യാര്‍ത്ഥിനിയെ പ്രതി വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 21, 2018

പീഡന പരാതി പിന്‍വലിക്കണമെന്ന ആവശ്യം തള്ളി; വിദ്യാര്‍ത്ഥിനിയെ പ്രതി വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തി

സിയോണി, മധ്യപ്രദേശ്: പീഡന പരാതി പിന്‍വലിക്കണമെന്ന ആവശ്യം നിഷേധിച്ച വിദ്യാര്‍ത്ഥിനിയെ പ്രതി വലിച്ചിഴച്ചുകൊണ്ടുപോയി തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണിയില്‍ തിങ്കളാഴ്ചയാണ് സംഭവം. 23കാരിയായ കോളജ് വിദ്യാര്‍ത്ഥിനിക്കാനാണ് ഈ ദുരനുഭവം. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ പ്രതിയായ അനില്‍ മിശ്ര (38) മുടിയില്‍ പിടിച്ചുവലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരേനാട്ടുകാരാണ്. മിശ്ര നേരത്തെ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി പോലീസിന് പരാതിയും നല്‍കിയിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്ന ഇയാളുടെ ആവശ്യം നിഷേധിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

നേതാജി സുഭാഷ് ചന്ദ്ര ബോഡ് സര്‍ക്കാര്‍ വനിതാ കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പതിവായി കോളജില്‍ പോകുന്ന വഴിയില്‍ കാത്തുനിന്ന മിശ്ര പെണ്‍കുട്ടി അടുത്തെത്തിയതോടെ മുടിയില്‍ പിടിച്ചുവലിച്ച് റോഡരുകിലേക്ക് കൊണ്ടുപോയി തലയ്ക്കിടിക്കുകയിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി വൈകാതെ മരണമടഞ്ഞു.



from mangalam.com https://ift.tt/2PrAFy4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages