ഹജ്ജ്: വനിതാ തീർത്ഥാടകർക്കായി ഇന്ന് മൂന്നു വിമാനങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

ഹജ്ജ്: വനിതാ തീർത്ഥാടകർക്കായി ഇന്ന് മൂന്നു വിമാനങ്ങൾ

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന മൂന്നു വിമാനങ്ങളിൽ യാത്രയാകുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും വനിതകൾ. 45 വയസ്സ് കഴിഞ്ഞ നാലു പേരടങ്ങുന്ന വനിതാ സംഘത്തിന് മെഹ്‌റം ഇല്ലാതെ (ഭർത്താവിന്റെയോ രക്തബന്ധമുള്ള പുരുഷന്റെയോ സഹായം) ഹജ്ജ് കർമം നിർവഹിക്കാൻ ഈ വർഷം മുതൽ അനുമതി നൽകിയതോടെയാണ് വനിതകളുടെ വലിയ സംഘത്തിന് അവസരം ഒരുങ്ങിയത്. ശനിയാഴ്ച പുറപ്പെടുന്ന മൂന്ന് വിമാനങ്ങളിൽ മൊത്തം 1,230 തീർത്ഥാടകരാണ് യാത്രയാകുന്നത്. രാവിലെ 7.55-ന് പുറപ്പെടുന്ന എസ്.വി. 5916 വിമാനത്തിൽ 376 പേരും മെഹ്‌റം ഇല്ലാതെ യാത്രയാകുന്ന പ്രത്യേക ക്വാട്ടയിൽ ഉൾപ്പെട്ടവരാണ്. രാവിലെ 9.55-ന് പുറപ്പെടുന്ന എസ്.വി. 5920 വിമാനത്തിൽ 375 വനിതകളും രാത്രി 10.55-ന് പുറപ്പെടുന്ന എസ്.വി. 5924 വിമാനത്തിൽ 333 വനിതകളുമാണ് മെഹ്‌റം ഇല്ലാതെ യാത്രയാകുന്നത്. ഈ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്ന 1308 പേരിൽ 1124 പേരും കേരളത്തിൽ നിന്നാണ്. ഇവർക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തിൽ തന്നെ താമസ സൗകര്യവും ഒരുക്കും. മിനയിലെ ടെന്റുകളിലും ഇവർ ഒരുമിച്ചായിരിക്കും താമസിക്കുക. കേരളത്തിൽനിന്ന്‌ പുറപ്പെട്ടിട്ടുള്ള വനിതാ വൊളന്റിയർമാരുടെ സേവനവും ഇവർക്ക് ലഭ്യമാക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2P0N8Iv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages