യുപി ഹൈവേയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു; തൊഴിലാളികള്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 11, 2018

യുപി ഹൈവേയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു; തൊഴിലാളികള്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജനത്തിരക്കുള്ള ഹൈവേയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് തൊഴിലാളികള്‍ക്ക് പരിക്ക്. യുപിയിലെ ബാസ്തി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേല്‍പ്പാലത്തെ പിന്താങ്ങി നിന്നിരുന്ന ഇരുമ്പ് തൂണുകള്‍ ഭൂമിയില്‍ ഇരുന്നുപോകുകയായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ് പാലം തകര്‍ന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതും അപകടത്്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

ലഖ്‌നൗവില്‍ നിന്നും 205 കിലോ മീറ്റര്‍ മാത്രമ അകലെയുള്ള ദേശീയപാത 28ല്‍ നിര്‍മ്മിച്ചികൊണ്ടിരിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നുവീണത്. ഗതാഗതത്തിന് തടസമുണ്ടാക്കാതെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് ആഗ്ര ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ വലിയ കുഴി രൂപം കൊണ്ടിരുന്നു. ഇതില്‍ നാല് പേരുമായി വന്നിരുന്ന കാര്‍ ഇതില്‍ വീഴുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2OvLgGV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages