തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്ത മുഖ്യമന്ത്രിയ്ക്ക് തമ്പുരാൻ മനോഭാവമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മഴയെത്തുടർന്ന് കുട്ടനാട്ടിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ഞായറാഴ്ച വിളിച്ചു ചേർത്ത യോഗം പ്രഹസനമായിരുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കുട്ടനാട്ടിൽ മുഖ്യമന്ത്രി സന്ദർശനം നടത്താത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളെ കാണാൻ മുഖ്യമന്ത്രിയ്ക്ക് താൽപര്യമില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യോഗ തീരുമാനങ്ങൾ പ്രതിപക്ഷത്തെയുൾപ്പെടെ അറിയിച്ചിട്ടില്ല. ഇത് ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ജനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ മുഖ്യമന്ത്രിയ്ക്ക് ഉണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OM5Bc3
via
IFTTT
No comments:
Post a Comment