മിനിമം ബാലന്‍സ്: ഒരു വർഷം ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

മിനിമം ബാലന്‍സ്: ഒരു വർഷം ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 5,000 കോടി രൂപ

മുംബൈ: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലാത്തതിനാൽ2017-18 സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ പിഴയായി ഈടാക്കിയത്5,000 കോടി രൂപ. 21 പൊതുമേഖലാ ബാങ്കുകളും മൂന്ന് പ്രധാന സ്വകാര്യ ബാങ്കുകളും ചേർന്നാണ് ഉപഭോക്താക്കളിൽ നിന്ന് ഇത്രയും തുകഈടാക്കിയത് ഇതിൽ പകുതിയോളം, ഏതാണ്ട് 2,433.87 കോടി രൂപ ഈടാക്കിയത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യാണ്. മൂന്ന് പ്രധാന സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി (590.84 കോടി), ആക്സിസ് ബാങ്ക് (530.12 കോടി),ഐ.സി.ഐ.സി.ഐ (317.6 കോടി) എന്നിവർ ചേർന്ന്30 ശതമാനവും മറ്റുള്ളവയെല്ലാം ചേർന്ന് 20 ശതമാനവും ഈടാക്കി. എസ്.ബി.ഐ 2012 ൽ പിൻവലിച്ച മിനിമം ബാലൻസ് മെയിന്റനൻസ് 2017 ഏപ്രിൽ 1ന് വീണ്ടും അവതരിപ്പിക്കുകയായിരുന്നു. ബേസിക് സേവിംഗ്സ് ബാങ്ക് ഡിപ്പോസിറ്റ്, പ്രധാന മന്ത്രി ജൻ ധൻ യോജന എന്നീ പദ്ധതികളിലൂടെ അക്കൗണ്ട് ആരംഭിച്ചവർ മാത്രമേ മിനിമം ബാലൻസ് മെയിന്റനൻസ് പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളൂ. Content Highlights:Banks collect Rs 5,000 cr from customers for not maintaining minimum account balance


from mathrubhumi.latestnews.rssfeed https://ift.tt/2O9Y1qw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages