തിരുവനന്തപുരം/കൊച്ചി/കൊഴിക്കോട്: വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത മോട്ടോർവാഹന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കെ.എസ്.ആർ.ടി.സി യൂണിയനുകൾ കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. ചിലയിടങ്ങളിൽ ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്.രാവിലെ തിരുവനന്തപുരത്ത് ആർ.സി.സി ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് അത്യാവശ്യ ചികിത്സക്കെത്തിയവർ തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകളെ പ്രധാനമായും ആശ്രയിക്കുന്ന തിരുവനന്തപുരം നഗരത്തിലും തെക്കൻ ജില്ലകളിലും ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിനുകളിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ രോഗികൾക്ക് പോലീസ് ഇടപെട്ട് യാത്രാ സൗകര്യം ഒരുക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രി തന്നെ കെ.എസ്.ആർ.ടി.സി തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വാഹനപണിമുടക്ക് കാരണം തിരക്കൊഴിഞ്ഞ കൽപറ്റ ടൗൺ. ഫോട്ടോ: പി.ജയേഷ്. കൊച്ചിയിൽ മെട്രോ മാത്രമാണ് യാത്രക്കാരുടെ ഏക ആശ്രയം. സ്വകാര്യ ബസുകളില്ലാത്തപ്പോൾ കെ.എസ്.ആർ.ടി.സി രക്ഷയാകുന്ന ഐ.ടി നഗരത്തിൽ സ്വകാര്യ വാഹനങ്ങളെയാണ് അത്യാവശ്യ യാത്രക്കാർ ആശ്രയിക്കുന്നത്. കോഴിക്കോട് നഗരത്തിലും സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. ബസുകളൊന്നും സർവീസ് നടത്തുന്നില്ല. മലബാർ മേഖലയിൽ ഇരു ചക്രവാഹനങ്ങളും ചിലയിടങ്ങളിൽ ഓട്ടോറിക്ഷകളും മാത്രമാണ് റോഡിലിറങ്ങിയത്. മോട്ടോർ വാഹന പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ നടന്ന പ്രകടനം. ഫോട്ടോ: വി.പി.ഉല്ലാസ്. ചൊവ്വാഴ്ച അർധരാത്രിവരെയാണ് പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത്. content highlights:24 hour All India motor vehicle strike begins
from mathrubhumi.latestnews.rssfeed https://ift.tt/2M3PmbA
via
IFTTT
No comments:
Post a Comment