ചേർത്തല: കോളിളക്കം സൃഷ്ടിച്ച ബിന്ദുപത്മനാഭൻ തിരോധാനത്തിന്റെ അലയൊലികൾ അടങ്ങുംമുമ്പേ ചേർത്തലയിൽ വീണ്ടും ദുരൂഹ തിരോധാനം. ചേർത്തല നഗരസഭ ഏഴാം വാർഡ് നെടുമ്പ്രക്കാട് വെളിയിൽ ഹയറുമ്മ(അയിഷ-62)യെയാണ് അഞ്ചുവർഷമായി കാണാതായത്. സംഭവത്തിൽ ഹയറുമ്മയുടെ മകൻ അന്നേ ചേർത്തല പോലീസിൽ പരാതി നൽകിയെങ്കിലും പ്രാഥമിക അന്വേഷണങ്ങൾ മാത്രമാണ് നടന്നതെന്ന് പറയുന്നു. ബിന്ദുപത്മനാഭൻ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയടക്കമുള്ളവർക്ക് തിരോധാനവുമായി ബന്ധമുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇതേ തുടർന്ന് ബിന്ദുപത്മനാഭൻ തിരോധാനം അന്വേഷിക്കുന്ന സംഘം സംഭവത്തെപ്പറ്റി വിവരങ്ങൾ തേടിയിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽനിന്ന് വിരമിച്ച ഹയറുമ്മ മകനോടൊപ്പം എറണാകുളത്തായിരുന്നു താമസം. 2012-ൽ നെടുമ്പ്രക്കാട് സഹോദരന്റെ വീടിനുസമീപം ഇവർ താമസംതുടങ്ങി. സ്വന്തമായി ഭൂമിവാങ്ങുന്നതിന് കരാറുറപ്പിച്ചശേഷം അവിടെ താത്കാലികമായി താമസം തുടങ്ങുകയായിരുന്നു. അതിനിടെ 2013 മേയ് മുതൽ ഇവരെ കാണാതായെന്നാണ് പരാതി. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവർ ഒറ്റക്കാണ് താമസിച്ചിരുന്നത്. മക്കൾ രണ്ടും മലപ്പുറത്തും എറണാകുളത്തുമാണ്. അയൽവാസിയായ വീട്ടമ്മ വഴിയായിരുന്നു സ്ഥലം കരാറുറപ്പിച്ചത്. ഇവരുമായി ഹയറുമ്മക്ക് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. അയൽവാസിയായ വീട്ടമ്മക്ക് ബിന്ദുപത്മനാഭൻ കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇവരുടെ ഇടപാടിലാണ് സ്ഥലത്തിന്റെ നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. ഹയറുമ്മയെ കാണാതായശേഷം കരാറുറപ്പിച്ചിരുന്ന വസ്തുഉടമ തന്നെ മറ്റൊരാൾക്ക് വിൽപ്പന നടത്തിയതായും പറയുന്നു. ഇതിന് ചുക്കാൻ പിടിച്ചതും അയൽവാസിയായ വീട്ടമ്മയായിരുന്നെന്നാണ് വിവരം. 2013 മേയിൽ ട്രഷറിയിലേക്കെന്നു പറഞ്ഞാണ് ഹയറുമ്മ ഇറങ്ങിയത്. ഇക്കാര്യം എറണാകുളത്തുള്ള മകൻ മജീദിനെയും ഫോണിൽ അറിയിച്ചുരുന്നു. രണ്ടുദിവസത്തിനു ശേഷം ഹയറുമ്മയെ കാണാനില്ലെന്ന് അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് മക്കൾ ചേർത്തലയിലെത്തി പരാതി നൽകിയത്. ആറുമാസത്തിനുശേഷം മൂവാറ്റുപുഴയാറിൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ, മക്കളെത്തി ഇതു ഹയറുമ്മയുടേതല്ലെന്ന് കണ്ടെത്തി. ബിന്ദുപത്മനാഭൻ കേസ് സജീവമായതോടെയാണ് പ്രതിയുടെ ബന്ധത്തെപ്പറ്റി നാട്ടുകാരും ബന്ധുക്കളും സംശയമുയർത്തിയത്. Content Highlights: cherthala woman missing case. Read Also:ഡ്രസിങ് റൂമിൽ ഒളിക്യാമറ വെച്ച യുവാവിനെ സ്ത്രീകൾ പിടികൂടി പോലീസിലേൽപ്പിച്ചു
from mathrubhumi.latestnews.rssfeed https://ift.tt/2BaS6Q8
via
IFTTT
No comments:
Post a Comment