തിരുവനന്തപുരം: സിനിമാതാരം മഞ്ജുവാര്യർ സാക്ഷരതാമിഷന്റെ ഗുഡ്വിൽ അംബാസിഡറാകുന്നു. പല കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം നേടാൻ ഭാഗ്യം ലഭിക്കാതെ പോയവർക്ക് അക്ഷരത്തിന്റെ വെളിച്ചമൊരുക്കുകയാണ് സാക്ഷരതാമിഷൻ ചെയ്യുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട നിരവധി മനുഷ്യരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുവെന്ന്കരുതുന്നതായിമഞ്ജുവാര്യർ പറഞ്ഞു. ഔദ്യോഗികമായി സമ്പൂർണ്ണ സാക്ഷരത നേടിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗത്തും നിരക്ഷരത നിലനിൽക്കുന്നുണ്ടെന്ന് മനസിലാക്കി സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ പിന്തുണയുണ്ടാകുമെന്നുംമഞ്ജു പറഞ്ഞു. സമാനമായ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന സാക്ഷരതാമിഷന്റെ ഗുഡ്വിൽ അംബാസിഡറാകുന്നതിൽ അഭിമാനമുണ്ട്. സന്നദ്ധ പ്രവർത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയുമായിരിക്കും സാക്ഷരതാമിഷന്റെ ഗുഡ്വിൽ അംബാസിഡറാകുകയെന്ന് മഞ്ജുവാര്യർ പറഞ്ഞു. അക്ഷര ജ്ഞാനം പൗരന്റെ അവകാശമാണെന്ന് തിരിച്ചറിഞ്ഞുള്ള സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മഞ്ജു കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2MjzrpT
via
IFTTT
No comments:
Post a Comment