കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുകയാണ്.കനത്ത മഴയെത്തുടർന്ന് മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കക്കാടംപൊയിലിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോടഞ്ചേരി താലൂക്കിലെ സ്കൂളുകൾക്ക് അവധി നൽകി. കണ്ണൂർ ശ്രീകണ്ഠപുരം മേഖലയിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായി. പൊടിക്കളം വയലിൽ വെള്ളം കയറി. കച്ചേരിക്കടവ് മുടിക്കയം മലയിലും ഉരുൾപൊട്ടി. കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പേരാവൂർ - കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ കനത്ത മഴ തുടരുന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകൾ കരകവിഞ്ഞൊഴുകുകയാണ്. വയനാട്ടിലുംകനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. മഴ തുടരുന്നതിനാൽ ഡാമുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിന്സാധ്യതയുളളതിനാൽ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കാൻ നിർദേശമുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ ജില്ലയിലെ മുഴുവൻ ക്വാറികളുടേയും പ്രവർത്തനം നിർത്തി വെയ്ക്കാനുംകളക്ടർ ഉത്തരവിട്ടു. വൈത്തിരി അറമല മിച്ചംവീട് കോളനിയിലെ മുരുകന്റെ വീട്ടിൽ മണ്ണിടിഞ്ഞു വീണു. വീട്ടിലുണ്ടായിരുന്നവർക്ക് അപകടമില്ല. പാൽ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തി. ബാണാസുര സാഗറിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ശക്തമായ മഴ മൂലം ലക്കിടി, തരിയോട് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ ഗവ. എൽ.പി സ്കൂൾ ലക്കിടി, ഗവ. എൽ.പി സ്കൂൾ, തരിയോട് എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റർ മഴയാണ് ചൊവ്വാഴ്ച പെയ്തത്. എന്നാൽ ആശങ്കാജനകമായ സാഹചര്യമില്ലെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. മൂലമറ്റത്തേക്ക് വൈദ്യുതി ഉത്പാദനത്തിനായി പൂർണതോതിൽ വെള്ളം എത്തിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vpjxAi
via
IFTTT
No comments:
Post a Comment